മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകീട്ട് ആറ് മണിക്ക്. ഏഴ് മാസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.
സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്ക് മീഡിയ റൂമില്‍ വെച്ചാണ് വാര്‍ത്താസമ്മേളനം. മുഖ്യമന്ത്രി ഒടുവില്‍ മാധ്യമങ്ങളെ കണ്ടത് ഫെബ്രുവരി 9നായിരുന്നു.
കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിക്കുന്നത് എന്നാണ് സൂചന. അതേസയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പരാജയത്തിലും മുഖ്യമന്ത്രിയുടെ അടക്കം കുടുംബത്തിനെതിരെ ഉയര്‍ന്ന മാസപ്പടി വിവാദത്തിലും ഒന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല.


 
 



 
  
  
  
 