EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആദ്യ നിപ രോഗിയുടെ റൂട്ട് മാപ്പ് പുറത്ത്; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 702 പേര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആദ്യ നിപ രോഗിയുടെ റൂട്ട് മാപ്പ് പുറത്ത്; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 702 പേര്‍
News

ആദ്യ നിപ രോഗിയുടെ റൂട്ട് മാപ്പ് പുറത്ത്; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 702 പേര്‍

Web News
Last updated: September 13, 2023 3:12 PM
Web News
Published: September 13, 2023
Share

കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്തി. മൂന്ന് കേസുകളില്‍ നന്നായി നിലവില്‍ ആകെ 702 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാത്തെയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ 281 പേരും ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 50 പേരുമാണ് ഉള്ളത്.

നിപ ബാധിച്ച് ആദ്യം മരിച്ച മുഹമ്മദലിയുടെ റൂട്ട് മാപ്പും ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഓഗസ്റ്റ് 22നാണ് ഇയാള്‍ അസുഖ ബാധിതനാകുന്നത്. 23-ാം തീയതി വൈകിട്ട് ഏഴ് മണിയോടെയാണ് തിരുവള്ളൂര്‍ കുടുംബ പരിപാടിയില്‍ പങ്കെടുത്തു. കാറിലായിരുന്നു യാത്ര. 25-ാം തിയതി മുള്ളാര്‍കുന്ന് ബാങ്കില്‍ രാവിലെ 11 മണിയോടെ കാറില്‍ എത്തി. അന്നേ ദിവസം ഉച്ചയ്ക്ക് 12.30ന് കല്ലാട് ജുമാ മസ്ജിദില്‍ എത്തിയിരുന്നു. 26-ാം തിയതി രാവിലെ 11നും 1.30 നും ഇടയില്‍ ഡോ. ആസിഫ് അലി ക്ലിനിക്കില്‍ പോയി. 28-ാംതിയതി രാത്രി ഒമ്പത് മണിയോടെയ ഇഖ്‌റ റഹ്‌മ ആശുപത്രി തൊട്ടില്‍പ്പാലത്ത് എത്തി. കാറിലായിരുന്നു ആശുപത്രിയില്‍ എത്തിയത്.

29ാം തിയതി പുലര്‍ച്ചെ 12.02 ഓടെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലേക്ക്. ഇവിടെ വെച്ച് മരണപ്പെട്ട മുഹമ്മദിനെ 30-ാം തിയതി ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിലേക്ക് ആംബുലന്‍സിലേക്ക് എത്തിച്ചു.

നിപ സ്ഥിരീകരിച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ ഏഴ് സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. നിപ ചികിത്സയ്ക്കുള്ള മരുന്ന് വൈകിട്ട് കോഴിക്കോട്ടെത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഐസിഎംആറുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയതായും വിമാനമാര്‍ഗം മരുന്ന് എത്തിക്കുമെന്ന് അവര്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു.

നിപ വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനം കേരളത്തിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും തോന്നയ്ക്കലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും നിപ സ്ഥിരീകരിക്കാനാകും. കേരളത്തില്‍ കാണുന്നത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് കാണുന്നത്. മരണനിരക്ക് കൂടുതലും വ്യാപന ശേഷി കുറവുമാണെന്ന് വീണ ജോര്‍ജ് പറഞ്ഞു.

TAGGED:Nipah Virusveena george
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

EntertainmentNews

മമ്മൂട്ടി-മോഹൻലാൽ കോമ്പോ ഒന്നിക്കുന്ന മഹേഷ് നാരായൺ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം

November 20, 2024
News

ബോർഡർ കടന്ന് അരിക്കൊമ്പൻ്റെ അക്രമം: വനംവകുപ്പിൻ്റെ വണ്ടി തകർത്തു, മേഘമലയിൽ നിരോധനാജ്ഞ

May 6, 2023
News

പാകിസ്ഥാൻ സൈന്യം ഗാസയിലേക്ക്, ഇസ്രയേലിനായി ഹമാസിനെ തീർക്കും?

October 29, 2025
News

മികച്ച എയർപോർട്ട് ലോഞ്ചിനുള്ള പുരസ്‌കാരം നേടി മസ്കറ്റ് എയർപോർട്ട്

September 25, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?