EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തൃശ്ശൂരിൽ വൻ സ്വർണ്ണ കവർച്ച;കാറിലെത്തിയ സംഘം തട്ടിയെടുത്തത് 3 കിലോ സ്വർണ്ണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തൃശ്ശൂരിൽ വൻ സ്വർണ്ണ കവർച്ച;കാറിലെത്തിയ സംഘം തട്ടിയെടുത്തത് 3 കിലോ സ്വർണ്ണം
News

തൃശ്ശൂരിൽ വൻ സ്വർണ്ണ കവർച്ച;കാറിലെത്തിയ സംഘം തട്ടിയെടുത്തത് 3 കിലോ സ്വർണ്ണം

News Desk
Last updated: September 9, 2023 1:05 PM
News Desk
Published: September 9, 2023
Share

തൃശൂർ നഗരത്തിൽ വൻ സ്വർണ്ണ കവർച്ച.വെള്ളിയാഴ്ച രാത്രി 11 മണിയോടെ കാറിലെത്തിയ സംഘം സ്വർണ്ണക്കടയിലെ ജീവനക്കാരെ ആക്രമിച്ച് സ്വർണ്ണം കവരുകയായിരുന്നു.തൃശൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഡി പി ചെയിൻസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ആക്രമിക്കപ്പെട്ടത് . അക്രമികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.

വെള്ളിയാഴ്ച രാത്രി സ്വർണ്ണമടങ്ങിയ ബാഗുമായി റെയിൽവേ സ്റ്റേഷനിയിലേക്ക് പോകുകയായിരുന്ന ജീവനക്കാരെ സംഘം അക്രമിച്ചെന്നും സ്വർണ്ണം തട്ടിയെടുത്തു എന്നുമാണ് പരാതി. സംഭവത്തിൽ തൃശൂർ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വർണ്ണാഭരണങ്ങൾ നിർമ്മിച്ച് നൽകുന്ന സ്ഥാപനമാണ് ഡി പി ചെയിൻസ്. കഴിഞ്ഞ ദിവസം രാത്രി കന്യാകുമാരി ഭാഗത്തെ ജൂവല്ലറികളിൽ നൽകാനുള്ള മൂന്ന് കിലോ സ്വർണ്ണവുമായി റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു പോകുമ്പോഴായിരുന്നു സംഭവം നടക്കുന്നത്.

ആസൂത്രിതമായ കവർച്ചയാകാനാണ് സാധ്യത എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റെയിൽവേ സ്റ്റേഷനും സ്ഥാപനവും തമ്മിൽ കാൽനടയ്ക്കുള്ള ദൂരമേയുള്ളൂ. അതിനാൽ ജീവനക്കാർ സ്വർണ്ണവുമായി പോകുന്ന സമയം നിരീക്ഷിച്ച് മനസ്സിലാക്കിയ ശേഷമായിരിക്കണം കവർച്ച നടന്നത്. സ്ഥാപനത്തിലെ ജീവനക്കാരെയും നഗരത്തിലെ സി സി ടി വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ലൗ ജിഹാദ് ആരോപിച്ച് യുവതിക്കും മലയാളി യുവാവിനും നേരെ സദാചാര ആക്രമണം; പ്രതികള്‍ തീവ്രഹിന്ദു സംഘടന നേതാക്കള്‍, അറസ്റ്റില്‍

February 6, 2024
News

പ്രചര ചാവക്കാട് – യുഎഇ ഓണാഘോഷം നടത്തി

October 30, 2022
News

ബെർലിനിൽ ഭീമൻ അക്വേറിയം തകർന്നു

December 17, 2022
News

കുവൈത്തിൽ ക‍ർശന പരിശോധന: നിരവധി പേരെ താമസസ്ഥലത്ത് നിന്നും പുറത്താക്കി

June 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?