EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘നല്ല മനുഷ്യര്‍ ജയിച്ച് വരട്ടെ’; ചാണ്ടി ഉമ്മന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് അഖില്‍ മാരാര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘നല്ല മനുഷ്യര്‍ ജയിച്ച് വരട്ടെ’; ചാണ്ടി ഉമ്മന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് അഖില്‍ മാരാര്‍
News

‘നല്ല മനുഷ്യര്‍ ജയിച്ച് വരട്ടെ’; ചാണ്ടി ഉമ്മന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് അഖില്‍ മാരാര്‍

Web News
Last updated: August 31, 2023 8:02 PM
Web News
Published: August 31, 2023
Share

പുതുപ്പള്ളി നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ബിഗ് ബോസ് സീസണ്‍ 5 താരവും സംവിധായകനുമായ അഖില്‍ മാരാര്‍. കേരളത്തെ ഇത്രത്തോളം മനസിലാക്കുന്ന ഒരു അച്ഛന്റെ മകന് പുതുപ്പള്ളിയെ മനസിലാക്കാന്‍ സാധിക്കുമെന്നും അതുകൊണ്ട് ചാണ്ടി ഉമ്മനെ തന്നെ വിജയിപ്പിക്കണണെന്നുമാണ് അഖില്‍ മാരാര്‍ പറഞ്ഞത്.

ഇന്ന് രാവിലെ അയര്‍ക്കുന്നം ജംഗ്ഷനിലെത്തിയാണ് ചാണ്ടി ഉമ്മന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചത്.

‘നല്ല മനുഷ്യര്‍ ജയിച്ച് വരട്ടെ. ചാണ്ടി ഉമ്മന്‍ ജയിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നെ സംബന്ധിച്ച് ഉമ്മന്‍ ചാണ്ടി സാറിനോട് സ്‌നേഹവും കാര്യവുമൊക്കെ ഇപ്പോഴും ഉള്ളതാണ്. പല പ്രാവശ്യം വിചാരിച്ചതാണ് പ്രചാരണത്തിനിറങ്ങാന്‍. എന്നാല്‍ തിരക്ക് കാരണമാണ് ഇതുവരെ ഇറങ്ങാന്‍ സാധിക്കാതിരുന്നത്. ഇന്ന് രമേശ് സര്‍ വിളിച്ച് ഇങ്ങോട്ട് ഇറങ്ങാന്‍ പറഞ്ഞു,’ അഖില്‍ മാരാര്‍ പറഞ്ഞു.

തന്റെ വ്യക്തിപരമായ അഭിപ്രായം നാടിന് പ്രയോജനപ്പെടുന്ന ആളുകള്‍ തന്നെ നാടിനെ നയിക്കാന്‍ ഉണ്ടാകണമെന്നാണ്. ജനങ്ങളെ മനസിലാക്കുന്ന മനുഷ്യരായിരിക്കണം നയിക്കാന്‍ വരുന്നത്. കേരളത്തിലെ ജനങ്ങളെ ഇത്രത്തോളം മനസിലാക്കിയ ഒരു അച്ഛന്റെ മകനെ സംബന്ധിച്ച് പുതുപ്പള്ളിയിലെ ജനങ്ങളെ മനസിലാക്കാന്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാകില്ല.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അവര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു ജനകീയനായ നേതാവിനെ തന്ന തിരഞ്ഞടുക്കാന്‍ പുതുപ്പള്ളിക്കാര്‍ക്ക് സാധിക്കട്ടെ എന്നും അഖില്‍ മാരാര്‍ പറഞ്ഞു.

TAGGED:akhil mararChandy Oommen
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ലോകകപ്പ് മത്സരങ്ങൾ എക്സ്പോ സിറ്റിയിൽ ആസ്വദിക്കാം

November 2, 2022
News

ആന വരുന്നു എന്ന് കര്‍ണാടക മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിയെ വിളിച്ച് പറയണോ? പരിഹാസവുമായി വിഡി സതീശന്‍

February 11, 2024
News

യു.എ.ഇ – അർജന്‍റീന മത്സരം; മെസ്സി ആരാധകർ ആവേശത്തിൽ

October 17, 2022
News

നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

July 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?