EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓറഞ്ച് വന്ദേഭാരതിന് എട്ട് കോച്ചുകൾ മാത്രം, കേരളത്തിലെ തിരക്കിന് ഇതു മതിയോ?
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഓറഞ്ച് വന്ദേഭാരതിന് എട്ട് കോച്ചുകൾ മാത്രം, കേരളത്തിലെ തിരക്കിന് ഇതു മതിയോ?
News

ഓറഞ്ച് വന്ദേഭാരതിന് എട്ട് കോച്ചുകൾ മാത്രം, കേരളത്തിലെ തിരക്കിന് ഇതു മതിയോ?

Web Desk
Last updated: August 31, 2023 12:25 PM
Web Desk
Published: August 31, 2023
Share

ചെന്നൈ: പാലക്കാട് ഡിവിഷന് റെയിൽവേ അനുവദിച്ചത് എട്ട് കോച്ചുകളുള്ള മിനി വന്ദേഭാരത്. ഓണസമ്മാനമായിട്ടാണ് കേരളത്തിന് രണ്ടാമത്ത് ഒരു വന്ദേഭാരത് കൂടി റെയിൽവേ അനുവദിച്ചത്. പുതിയ ഓറഞ്ച്/​ഗ്രേ കള‍ർ കോംബിനേഷനിലുള്ള വന്ദേഭാരത് ട്രെയിനാണ് കേരളത്തിലേക്ക് വരുന്നത്. പുതിയ ഡിസൈനിലുള്ള ട്രെയിൻ ആദ്യമായി സ‍ർവ്വീസ് നടത്തുന്നതും കേരളത്തിലാവും.

എന്നാൽ നിലവിൽ ഓടുന്ന 16 കോച്ചുകളുള്ള തിരുവനന്തപുരം – കാസ‍ർകോട് വന്ദേഭാരതിൽ ടിക്കറ്റിനായി ആഴ്ചകൾക്ക് മുൻപേ ബുക്ക് ചെയ്യേണ്ട അവസ്ഥയുള്ളപ്പോൾ എട്ട് കോച്ചുകളുള്ള മിനി വന്ദേഭാരത് കേരളത്തിലേക്ക് അയച്ചതിൽ പല യാത്രക്കാരും വിമ‍ർശനവുമായി രം​ഗത്ത് എത്തിക്കഴിഞ്ഞു. രാജ്യത്ത് നിലവിലോടുന്ന വന്ദേഭാരത് ട്രെയിനുകളിൽ ഏറ്റവും തിരക്കേറിയ ട്രെയിനാണ് കേരളത്തിലേത്. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് ഓടുന്ന വന്ദേഭാരത് ട്രെയിനാണ് രാജ്യത്തേറ്റവും തിരക്കുള്ള സർവ്വീസ്. 183 ശതമാനമാണ് ഈ ട്രെയിനിലെ ഒക്യുപെൻസി നിരക്ക്. തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിൽ ഇത് 176 ശതമാനമാണ്. വന്ദേഭാരതിലെ ടിക്കറ്റിന് വലിയ ഡിമാൻഡുള്ള കേരളത്തിലേക്ക് 16 കോച്ചുകളുള്ള ഫുൾസെറ്റ് ട്രെയിൻ അനുവദിക്കുന്നതിന് പകരം എട്ട് കോച്ചുള്ള മിനി വന്ദേഭാരത് അനുവദിച്ചതിലാണ് യാത്രക്കാർ ആശങ്കയും വിമർശനവും പങ്കുവയ്ക്കുന്നത്.

മം​ഗലാപുരത്ത് എത്തുന്ന പുതിയ ഓറഞ്ച് കളർ വന്ദേഭാരത് ട്രെയിനിൻ്റെ റൂട്ടിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വന്ദേഭാരത് ട്രെയിനുകൾക്ക് വേണ്ടിയുള്ള കോച്ച് മെയിൻ്റെനൻസ് സംവിധാനങ്ങൾ മം​ഗലാപുരത്ത് ഇതിനോടകം സജ്ജമാക്കി കഴിഞ്ഞു. തെരഞ്ഞെടുത്ത ലോക്കോ പൈലറ്റുമാർക്ക് ചെന്നൈ ഐസിഎഫിൽ പരിശീലനവും നൽകി.

പാലക്കാട് ഡിവിഷനാണ് മിനി വന്ദേഭാരത് അനുവദിച്ചതെങ്കിലും ട്രെയിൻ റൂട്ട് സംബന്ധിച്ച് അന്തിമ തീരുമാനം ദക്ഷിണറെയിൽവേ ബോ‍ർഡാണ് എടുക്കേണ്ടത്. മം​ഗലാപുരം – തിരുവനന്തപുരം, മം​ഗലാപുരം – എറണാകുളം, മം​ഗലാപുരം – പാലക്കാട് – കോയമ്പത്തൂ‍ർ റൂട്ടുകളാണ് നിലവിൽ ദക്ഷിണ റെയിൽവേ മിനി വന്ദേഭാരതിനായി പരി​ഗണിക്കുന്നത് എന്നാണ് സൂചന. എങ്കിലും കൂടുതൽ സാധ്യത മം​ഗലാപുരം – തിരുവനന്തപുരം പാതയിൽ ട്രെയിൻ ഓടാനാണ്. നിലവിലുള്ള വന്ദേഭാരത് കോട്ടയം വഴിയാണ് പോകുന്നതെങ്കിൽ എറണാകുളം  സൌത്ത് – ആലപ്പുഴ – കായകുളം വഴിയാവും പുതിയ വന്ദേഭാരത് സഞ്ചരിക്കുക. നിലവിൽ കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി ഈ റൂട്ടിലാണ് ഓടുന്നത്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

റാഷിദ് റോവർ ലക്ഷ്യത്തിലേക്ക്: ഏപ്രിൽ അവസാനത്തോടെ ചന്ദ്രോപരിതലത്തിൽ എത്തും

March 1, 2023
NewsSports

അ​ണ്ട​ർ 17 വ​നി​താ ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്ക് വ​മ്പ​ൻ തോൽവി

October 12, 2022
News

കുരുന്നുകൾക്ക് ക്രിസ്മസ് സമ്മാനവുമായി  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങൾ 

December 25, 2022
News

വന്ദേഭാരതിന് പുതുരൂപം, വെള്ളയ്ക്കും നീലയ്ക്കും പകരം കാവിയും കാപ്പിയും വരുമോ?

July 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?