ഷാർജ: ഷാർജയിൽ മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ശരണ്യയാണ് മരിച്ചത്. 32 വയസായിരുന്നു. ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവേയാണ് യുവതിക്ക് ഹൃദയാഘാതമുണ്ടായത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് വർഷമായി ഭർത്താവ് മൃദുൽ മോഹനോടൊപ്പം ഷാർജയിലാണ് ശരണ്യ താമസിക്കുന്നത്. ദുബായിൽ എഞ്ചിനീയറായി ജോലി നോക്കുകയാണ് മൃദുൽ മോഹൻ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും


 
 



 
  
  
  
 