EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യയില്‍ ആദ്യം; ഏക സിവില്‍ കോഡിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി കേരളം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യയില്‍ ആദ്യം; ഏക സിവില്‍ കോഡിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി കേരളം
News

ഇന്ത്യയില്‍ ആദ്യം; ഏക സിവില്‍ കോഡിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി കേരളം

Web News
Last updated: August 8, 2023 9:14 AM
Web News
Published: August 8, 2023
Share

ഏക സിവില്‍ കോഡിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി കേരളം. രാജ്യത്ത് കേരളമാണ് ആദ്യമായി ഏക സിവില്‍ കോഡിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച തിരുത്ത് അംഗീകരിച്ചുകൊണ്ടാണ് പ്രമേയം പാസാക്കിയത്.

പ്രമേയത്തില്‍ കൂടിയാലോചനയ്ക്ക് ശേഷമേ സിവില്‍ കോഡ് നടപ്പാക്കാവൂ എന്ന വാചകം മാറ്റണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീറും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടു. ചര്‍ച്ച പോലും വേണ്ടെന്നും യുസിസി നടപ്പിലാക്കരുതെന്നും ഷംസീര്‍ പറഞ്ഞു. ഏക സിവില്‍ കോഡ് ഒരു കാരണവശാലും നടപ്പാക്കാന്‍ പാടില്ലെന്നും ഭേദഗതി ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചുകൊണ്ടാണ് പ്രമേയം പാസാക്കിയത്.

ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ കേരള നിയമസഭ ആശങ്കയും ഉത്കണ്ഠയും രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പ്രമേയത്തിന്റെ അവതരണ വേളയില്‍ പറഞ്ഞു. ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് ഈ സഭ വിലയിരുത്തുന്നുവെന്നും പ്രമേയത്തില്‍ പറഞ്ഞു.

ഭരണഘടന അതിന്റെ നിര്‍ദേശക തത്വങ്ങളില്‍ മാത്രമാണ് പൊതു സിവില്‍ നിയമത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത്. നിര്‍ദേശക തത്വങ്ങളില്‍ മാത്രമായി ഇത് പരിമിതപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. നടപ്പാക്കണമെന്ന നിര്‍ബന്ധ സ്വഭാവമുള്ളയവല്ല നിര്‍ദേശക തത്വങ്ങള്‍. മൗലിക അവകാശങ്ങള്‍ നിര്‍ബന്ധമായി നടപ്പാക്കാന്‍ കോടതിക്ക് കല്‍പ്പിക്കാം. എന്നാല്‍ കോടതിക്ക് പോലും നിര്‍ഹബന്ധമായി നടപ്പാക്കാം എന്ന് കല്‍പ്പിക്കാനാവാത്തതാണ് ഭരണഘടനയുടെ 44 ാം അനുച്ഛേദത്തിലെ നിര്‍ദേശകതത്വങ്ങള്‍. ഭരണഘടനാ ശില്‍പികള്‍ എത്രമേല്‍ ആലോചിച്ചാണിങ്ങനെ ചെയ്തത് എന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളില്‍ ഏത് നീക്കം നടത്തുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഈ സഭ ഏകകണ്‌ഠേന ആവശ്യപ്പെടുന്നുവെന്നും പ്രമേയത്തില്‍ പറഞ്ഞു.

TAGGED:Kerala AssemblyUniform Civilcode
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

NewsSports

ഓസ്ട്രേലിയയെ തകർത്ത് ഫ്രാൻസ് തുടങ്ങി; പോളണ്ട്-മെക്സിക്കോ പോരാട്ടം ഗോൾരഹിത സമനിലയിൽ

November 23, 2022
News

ഗവര്‍ണറുടെ നോമിനികളെ കയറ്റിവിടാതെ എസ്എഫ്‌ഐ പ്രതിഷേധം, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗം അവസാനിച്ചു

December 21, 2023
News

ലുലു ഡയറക്ടർ എം.എ സലീമിൻ്റെ മകൾ വിവാഹിതയായി; അതിഥികളായി രജനീകാന്ത് അടക്കം പ്രമുഖർ

July 22, 2024
Editoreal PlusNewsReal Talk

ആര് നയിച്ചാൽ നന്നാവും കോൺ​ഗ്രസ്

August 27, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?