വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ കൂടുതൽ പരിഷ്കാരങ്ങളുമായി റെയിൽവേ. രാജ്യത്തെ വിവിധ റെയിൽവേ ബോർഡുകളിൽ നിന്നും റെയിൽവേ ജീവനക്കാരിൽ നിന്നും യാത്രക്കാരിൽ നിന്നും ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റങ്ങൾ. നിലവിൽ ഇന്ത്യൻ റെയിൽവേ 25 റൂട്ടുകളിലായി 50 വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ നടത്തുന്നുണ്ട്.
അടുത്തിടെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) സന്ദർശിച്ചിരുന്നു. നിലവിലെ വെള്ള, നീല കോമ്പിനേഷനിൽ നിന്നും മാറി ഓറഞ്ച്/ ഗ്രേ കോമ്പിനേഷനിലേക്ക് ട്രെയിനിൻ്റെ നിറം മാറ്റാൻ റെയിൽവേ നേരത്തെ തീരുമാനിച്ചിരുന്നു. പുതിയ ഡിസൈനിലുള്ള ട്രെയിനുകൾ പരിശോധിച്ച ശേഷമാണ് വന്ദേഭാരതിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും നിലവിലെ സൗകര്യങ്ങൾ പരിഷ്കരിക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചത്.
വന്ദേഭാരതിൽ റെയിൽവേ വരുത്തുന്ന മാറ്റങ്ങളിൽ ചിലത്-
സീറ്റുകളുടെ കുഷ്യൻ മാറ്റി സ്ഥാപിക്കും. സീറ്റുകൾ കൂടുതൽ പിന്നോട്ട് പുഷ് ചെയ്യാൻ സൌകര്യമൊരുക്കും
വാഷ് ബേസിൻ്റെ വലിപ്പം കൂട്ടും. സീറ്റിനടിയിലെ ചാർജ്ജിംഗ് പോയിൻ്റുകൾ പെട്ടെന്ന് കണക്ട് ചെയ്യാവുന്ന തരത്തിൽ മാറ്റും
എക്സിക്യൂട്ടീവ് ചെയർ കാറുകളിൽ സീറ്റിൻ്റെ നിറം ചുവപ്പിൽ നിന്നും നീലയാക്കും, ഫൂട്ട് റെസ്റ്റ് ഡിസൈനിൽ മാറ്റം വരുത്തും
ടോയ്ലെറ്റിൽ കൂടുതൽ വെളിച്ചം ഉറപ്പാക്കും. ഇൻ്രീയർ നിറം മാറ്റും. സൂര്യപ്രകാശം തടയാൻ പുതിയ റോളർ ബ്ലൈൻഡ് ഫാബ്രിക്