EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മന്ത്രിസ്ഥാനം പങ്കുവയ്ക്കൽ: ഗതാഗത വകുപ്പ് ഗണേഷ് ഏറ്റെടുക്കില്ല
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മന്ത്രിസ്ഥാനം പങ്കുവയ്ക്കൽ: ഗതാഗത വകുപ്പ് ഗണേഷ് ഏറ്റെടുക്കില്ല
News

മന്ത്രിസ്ഥാനം പങ്കുവയ്ക്കൽ: ഗതാഗത വകുപ്പ് ഗണേഷ് ഏറ്റെടുക്കില്ല

നാല് മാസത്തിനുള്ളിൽ ഗതാഗത മന്ത്രിയായ ആൻ്റണി രാജു രാജിവയ്ക്കുമ്പോൾ പകരം മന്ത്രിയാവേണ്ടത് ഗണേഷ് കുമാറാണ്.

Web Desk
Last updated: July 24, 2023 10:30 AM
Web Desk
Published: July 24, 2023
Share

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ രൂപീകരണ വേളയിൽ എൽഡിഎഫിൽ ഉണ്ടായ ധാരണ പ്രകാരം ഗണേഷ് കുമാറിനെ മന്ത്രിയാകുമ്പോൾ ഗതാഗത വകുപ്പ് ഏറ്റെടുക്കേണ്ടതില്ലെന്ന് കേരള കോൺ​ഗ്രസ് ബി തീരുമാനിച്ചു. ഇന്ന് കേരള കോൺ​ഗ്രസ് ബി നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 2021 മെയിൽ സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്കിടയിലാണ് ഒറ്റ എംഎൽഎമാർ മാത്രമുള്ള പാർട്ടികൾക്ക് രണ്ടരവർഷം വീതം മന്ത്രിസ്ഥാനം പങ്കുവയ്ക്കാൻ സിപിഎം തീരുമാനിച്ചത്. ഇതു പ്രകാരം വരുന്ന നവംബറോടെ മന്ത്രിസഭാ പുനസംഘടന നടത്തണം.

ഇതു പ്രകാരം ഐഎൻഎൽ എംഎൽഎ അഹമ്മദ് ദേവർകോവിൽ തുറമുഖ വകുപ്പ് മന്ത്രിയായും ജനാധിപത്യ കേരള കോൺ​ഗ്രസ് നേതാവ് ആൻ്ണി രാജു ഗതാഗതമന്ത്രിയായും ചുമതലയേറ്റു. രണ്ടരവർഷം പൂർത്തിയാകുമ്പോൾ കോൺ​ഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും കേരള കോൺ​ഗ്രസ് ബി നേതാവ് ഗണേഷകുമാറിനും വേണ്ടി ഇവർ രാജിവച്ചൊഴിയാണം എന്നായിരുന്നു ധാരണ. ആൻ്റണി രാജു ഒഴിയുന്ന മുറയ്ക്ക് ഗണേഷ് കുമാറാണ് മന്ത്രിയാവേണ്ടത്.

എന്നാൽ കെഎസ്ആർടിസി പ്രതിസന്ധിയെ തുടർന്ന് വിവാദങ്ങളുടെ മധ്യത്തിൽ നിൽക്കുന്ന ഗതാഗതവകുപ്പ് ഏറ്റെടുക്കാൻ കേരള കോണ്ഗ്രസ് ബിക്ക് താത്പര്യമില്ല. പകരം മറ്റേതെങ്കിലും വകുപ്പ് മതിയെന്നാണ് ഗണേഷ് കുമാറിൻ്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേരള കോണ്ഗ്രസ് ബി യോഗത്തിലെ തീരുമാനം. ഇക്കാര്യം അവർ എൽഡിഎഫിൽ അറിയിക്കും.

രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർക്ക് ഒന്നാം പിണറായി സർക്കാരിൻ്റെ പ്രവർത്തനമികവിലേക്ക് എത്താൻ സാധിക്കുന്നില്ലെന്ന വിമർശനം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ മന്ത്രിസഭാ പുനസംഘടനയിൽ സിപിഎം മന്ത്രിമാരിൽ മാറ്റമുണ്ടായേക്കാം എന്ന അഭ്യൂഹം ശക്തമാണ്. ഇതു കൂടി മുൻകൂട്ടി കണ്ടാണ് വകുപ്പ് മാറ്റം എന്ന ആവശ്യം ഗണേഷ് ഉയർത്തുന്നത്.

 

TAGGED:Ganesh kumarKB Ganesh kumarKerala Congress B
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പാലക്കാട് വിജയം സുനിശ്ചിതം ; ചേലക്കര പിണറായി ഭരണത്തിൻ്റെ വിലയിരുത്തലാകും – അബിൻ വർക്കി

October 30, 2024
DiasporaNews

ഖത്തറിൽ ഇനി പാർക്കിംഗ് ‘സ്മാർട്’

October 29, 2022
News

ഹൃദയാഘാതത്തെ തുട‍‍ർന്ന് മൂന്ന് പ്രവാസി മലയാളികൾ മരണപ്പെട്ടു

July 6, 2023
News

ഏറെ മോഹിച്ച് പണികഴിപ്പിച്ച വീട്ടിൽ ഒരു ദിവസം പോലും അന്തിയുറങ്ങാനാവാതെ അവർ മടങ്ങി, നോവായി റിജേഷും ജിഷിയും

April 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?