EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 20 വർഷത്തിൽ 11 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ; അപൂർവ്വ നേട്ടവുമായി ജയചന്ദ്രൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > 20 വർഷത്തിൽ 11 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ; അപൂർവ്വ നേട്ടവുമായി ജയചന്ദ്രൻ
Entertainment

20 വർഷത്തിൽ 11 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ; അപൂർവ്വ നേട്ടവുമായി ജയചന്ദ്രൻ

2015-ൽ എന്ന് നിൻ്റെ മൊയ്തീൻ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ആ വർഷത്തെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരവും ജയചന്ദ്രൻ സ്വന്തമാക്കിയിരുന്നു. 

Web Desk
Last updated: July 21, 2023 2:32 PM
Web Desk
Published: July 21, 2023
Share

ഇരുപത് വർഷത്തിൽ പത്ത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ; അപൂർവ്വ നേട്ടവുമായി ജയചന്ദ്രൻ2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ അപൂർവ്വ നേട്ടവുമായി സംഗീത സംവിധായകൻ എം.ജയചന്ദ്രൻ. ആദ്യമായി ചലച്ചിത്ര പുരസ്കാരം നേടിയതിൻ്റെ ഇരുപതാം വർഷത്തിലാണ് ജയചന്ദ്രന് വീണ്ടും പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഈ വർഷത്തെ പുരസ്കാര നേട്ടത്തോടെ ജയചന്ദ്രന് ലഭിച്ച സംസ്ഥാന പുരസ്കാരങ്ങളുടെ എണ്ണം പതിനൊന്നായി. ഇതിൽ ഒൻപത് തവണയും സംഗീതസംവിധാനത്തിനാണ് ജയചന്ദ്രന് പുരസ്കാരം ലഭിച്ചത് ഒരു തവണ പിന്നണി ഗായകനെന്ന നിലയിലും അദ്ദേഹം സംസ്ഥാന പുരസ്കാരത്തിന് അർഹയായി.

2003-ൽ ഗൗരീശങ്കരം എന്നി സിനിമയിലെ ​ഗാനങ്ങൾക്കാണ് അദ്ദേഹത്തിന് ആദ്യമായി സം​ഗീതസംവിധായകനുള്ള പുരസ്കാരം ലഭിച്ചത്. 2004-ൽ പെരുമഴക്കാലം, കഥാവശേഷൻ എന്നീ ചിത്രങ്ങളിലെ ​ഗാനങ്ങൾക്ക് വീണ്ടും അദ്ദേഹം ഇതേ പുരസ്കാരം. നേടി 2005-ൽ അദ്ദേഹം തന്നെ സം​ഗീതസംവിധാനം നി‍ർവഹിച്ച നോട്ടം എന്ന ചിത്രത്തിലെ മെല്ലെ.. മെല്ലെ എന്ന ​ഗാനത്തിലൂടെ മികച്ച പിന്നണി ​ഗായകനുള്ള പുരസ്കാരവും ജയചന്ദ്രൻ ആദ്യമായി സ്വന്തമാക്കി.

2007-ൽ നിവേദ്യം എന്ന ചിത്രത്തിലൂടെ എം.ജയചന്ദ്രൻ മികച്ച സം​ഗീതസംവിധായകനുള്ള പുരസ്കാരം വീണ്ടും സ്വന്തമാക്കി. 2008-ൽ മാടമ്പി എന്ന ചിത്രത്തിലൂടെ നേട്ടം ആവ‍ർത്തിച്ചു. 2010-ൽ കരയിലേക്ക് ഒരു കടൽ ദൂരം എന്ന ചിത്രത്തിലൂടെ വീണ്ടും പുരസ്കാരം. രണ്ട് വ‍ർഷത്തെ ഇടവേളയ്ക്ക് ശേഷം 2012-ൽ സെല്ലുലോയ്ഡിലെ ​ഗാനങ്ങൾക്ക് എം.ജയചന്ദ്രൻ വീണ്ടും സം​ഗീതസംവിധായകനുള്ള പുരസ്കാരം നേടി.

പിന്നീട് നാല് വർ‌ഷങ്ങൾക്ക് ശേഷം 2016-ൽ കാംബോജി എന്ന ചിത്രത്തിലൂടെ ജയചന്ദ്രന് വീണ്ടും പുരസ്കാരം ലഭിച്ചു. 2021-ൽ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയാണ് ജയചന്ദ്രൻ പിന്നീട് പുരസ്കാരം സ്വന്തമാക്കിയത്.‌ ആ വർഷം സംഗീത സംവിധാനത്തിനും പശ്ചാത്തല സംഗീതത്തിനുമുള്ള പുരസ്കാരങ്ങൾ ജയചന്ദ്രന് ലഭിച്ചു. ഇപ്പോൾ പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ എന്നീ ചിത്രങ്ങളിലൂടെ തൻ്റെ പത്താമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആണ് അദ്ദേഹം സ്വന്തമാക്കിയത്.

1995-ൽ ചന്ത എന്ന ചിത്രത്തിനാണ് എം.ജയചന്ദ്രൻ ആദ്യമായി സം​ഗീതം നൽകുന്നത്. 1996-ൽ രജപുത്രൻ എന്ന ചിത്രത്തിനും ജയചന്ദ്രൻ സം​ഗീതം നൽകി. 2003-ൽ ബാലേട്ടൻ, ​ഗൗരീശങ്കരം എന്നീ രണ്ട് ചിത്രങ്ങൾക്കായിരുന്നു ജയചന്ദ്രൻ സം​ഗീതം നൽകിയത്. ബാലേട്ടനിലേയും ​ഗൗരീശങ്കരത്തിലേയും ​ഗാനങ്ങളെല്ലാം ജനപ്രീതി നേടുകയും പുരസ്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തതോടെ ജയചന്ദ്രൻ്റെ കരിയറും മാറി മാറിഞ്ഞു. അടുത്ത വ‍ർഷം 16 ​സിനിമകൾക്കാണ് ജയചന്ദ്രൻ സം​ഗീതം നൽകിയത്. 2015-ൽ എന്ന് നിൻ്റെ മൊയ്തീൻ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ആ വർഷത്തെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരവും ജയചന്ദ്രൻ സ്വന്തമാക്കിയിരുന്നു.

TAGGED:AyishaM JayachandranMusicMusic DirectorPathonpatham noottandu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സ്വർണക്കവർച്ച: ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ജയിലിൽ
  • യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്
  • വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
  • യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി
  • മിഡിൽ ഈസ്റ്റ് വിപണിയിൽ പുതിയ ക്യാമറ അവതരിപ്പിച്ച് നിക്കോൺ

You Might Also Like

Entertainment

ഡബ്ബിങ്ങ് പൂര്‍ത്തിയാക്കി ‘തലവന്‍’; ഉടന്‍ തീയറ്ററുകളിലേക്ക്

February 12, 2024
Entertainment

താനൂ‍ർ ബോട്ടപകടം: രൂക്ഷവിമർശനവുമായി സിനിമാ താരങ്ങൾ

May 8, 2023
EntertainmentNews

ഗിരിയുടെ ‘പണി’ ഇനി ഒടിടിയിൽ; ബോക്സോഫീസിനെ ചതച്ചരച്ച ‘പണി’ സോണി ലിവിൽ ജനുവരി 16 മുതൽ

January 7, 2025
Entertainment

നടി കാവ്യാമാധവൻ വീണ്ടും സജീവമാകുന്നു, ചിങ്ങപ്പുലരിയിൽ പുത്തൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചു

August 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?