EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കൊലപാതകത്തിന് പിന്നില്‍ പക; ബെംഗളൂരുവില്‍ മലയാളി അടക്കം രണ്ട് പേരെ വെട്ടിക്കൊന്ന കേസില്‍ ജോക്കര്‍ ഫെലിക്‌സ് പിടിയില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കൊലപാതകത്തിന് പിന്നില്‍ പക; ബെംഗളൂരുവില്‍ മലയാളി അടക്കം രണ്ട് പേരെ വെട്ടിക്കൊന്ന കേസില്‍ ജോക്കര്‍ ഫെലിക്‌സ് പിടിയില്‍
News

കൊലപാതകത്തിന് പിന്നില്‍ പക; ബെംഗളൂരുവില്‍ മലയാളി അടക്കം രണ്ട് പേരെ വെട്ടിക്കൊന്ന കേസില്‍ ജോക്കര്‍ ഫെലിക്‌സ് പിടിയില്‍

Web News
Last updated: July 12, 2023 6:00 AM
Web News
Published: July 12, 2023
Share

ബെംഗളൂരുവില്‍ ഐടി സ്ഥാപനത്തിലെ ഇരട്ടക്കൊലപാതകത്തിലെ പ്രതികള്‍ പിടിയില്‍. ജോക്കര്‍ ഫെലിക്‌സ് എന്നറിയപ്പെടുന്ന ശബരീഷ്, വിനയ് റെഡ്ഢി, സന്തോഷ് എന്നിവരെയാണ് പിടികൂടിയത്.

എയ്‌റോണിക്‌സ്, മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എം ഡി പാണീന്ദ്ര സുബ്രഹ്‌മണ്യ, സി ഇഒ വിനുകുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വിനുകുമാര്‍ മലയാളിയാണ്.

കമ്പനിയിലെ മുന്‍ ജീവനക്കാരനാണ് കൊലപാതകം നടത്തിയ ജോക്കര്‍ ഫെലിക്‌സ്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് ബെംഗളൂരു പൊലീസ് അറിയിക്കുന്നു.

ഫെലിക്‌സ് ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം ഓഫീസില്‍ അതിക്രമിച്ച് കയറി ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു. നോര്‍ത്ത് ബെംഗളൂരുവിലെ അമൃതഹള്ളിയിലെ പമ്പ എക്സ്റ്റന്‍ഷനില്‍ വെച്ചാണ് ഇന്നലെ വൈകിട്ട് കൊലപാതകം നടന്നത്. വിനുകുമാറിനെയും ഫണീന്ദ്രയെയും ആശുപത്രിയിലേക്ക് എത്തിക്കുന്ന വഴിയാണ് മരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ജോക്കര്‍ ഫെലിക്‌സ് എന്നാണ് ശബരീഷ് അറിയപ്പെടുന്നത്. കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടതിന് പിന്നാലെ ഇയാള്‍ മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു. എന്നാല്‍ എയറോണിക്‌സ് തന്റെ കമ്പനിക്ക് ഭീഷണിയാകും എന്ന തോന്നലില്‍ പക കടുത്തു. തുടര്‍ന്നാണ് കൊലപാതകത്തിലേക്ക് എത്തിയത്. ഒരു വര്‍ഷം മുമ്പ് തുടങ്ങിയ കമ്പനിയാണ് എയറോണിക്‌സ്.

TAGGED:bengalurumurder
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് ഏപ്രിൽ ഒന്നുമുതൽ വർധിപ്പിക്കും

March 23, 2023
News

യുഎഇയിൽ 545 പുതിയ കോവിഡ് കേസുകൾ കൂടി

August 27, 2022
News

തിരക്ക് കൂടിയ ടോൾ ഗേറ്റുകളുടെ കണക്കുകൾ പുറത്ത് വിട്ട് സാലിക് കമ്പനി

March 27, 2023
News

വയോധികനെ കടയില്‍ വെച്ച് കൊലപ്പെടുത്തി; വായില്‍ തുണി തിരുകി കൈയ്യും കാലും കെട്ടിയിട്ട നിലയില്‍

December 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?