EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓപ്പറേഷൻ തീയേറ്ററിൽ മതപരമായ വസ്ത്രം; വിദ്യാർത്ഥികളുടെ ആവശ്യം പഠിക്കാൻ സമിതി, എതിർപ്പുമായി ഐഎംഎ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഓപ്പറേഷൻ തീയേറ്ററിൽ മതപരമായ വസ്ത്രം; വിദ്യാർത്ഥികളുടെ ആവശ്യം പഠിക്കാൻ സമിതി, എതിർപ്പുമായി ഐഎംഎ
News

ഓപ്പറേഷൻ തീയേറ്ററിൽ മതപരമായ വസ്ത്രം; വിദ്യാർത്ഥികളുടെ ആവശ്യം പഠിക്കാൻ സമിതി, എതിർപ്പുമായി ഐഎംഎ

Web Desk
Last updated: June 28, 2023 1:59 PM
Web Desk
Published: June 28, 2023
Share

തിരുവനന്തപുരം: ഓപ്പറേഷൻ തീയേറ്ററിൽ മതപരമായ വിശ്വാസം സംരക്ഷിക്കുന്ന തരത്തിലുള്ള വസ്ത്രം അനുവദിക്കണമെന്ന വിദ്യാർത്ഥിനികളുടെ ആവശ്യം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയമിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പളിന് കോളേജിലെ ആറ് മുസ്ലീം വിദ്യാർത്ഥിനികൾ കത്ത് നൽകിയത്.

2018,2021,2022 ബാച്ചുകളിലെ വിദ്യാർത്ഥിനികളാണ് കത്ത് നൽകിയിരിക്കുന്നത്. മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തീയേറ്റിൽ തലയും കൈകളും മറച്ച് പ്രവേശിക്കാനുള്ള അനുമതിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഓപ്പറേഷൻ തീയേറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കുന്നില്ലെന്നും എന്നാൽ ഏതൊരു അവസ്ഥയിലും മതപരമായ വിശ്വാസം സംരക്ഷിക്കേണ്ടതുണ്ടെന്നും അതിനാൽ ആ രീതിയിലുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നും കത്തിൽ പറയുന്നുണ്ട്. ഹിജാബിന് പകരമായി ധരിക്കാവുന്ന പലതരം വസ്ത്രങ്ങളുണ്ട്. നീളൻ കൈയുള്ളതും തല മറയ്ക്കാവുന്നതുമായി ഇത്തരം വസ്ത്രങ്ങൾ ഓപ്പറേഷൻ തീയേറ്ററിൽ ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.

ഓപ്പറേഷൻ തീയേറ്ററിലെ വസ്ത്രധാരണത്തിൽ ദേശീയതലത്തിലുള്ള പ്രോട്ടോക്കോളാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പാലിക്കുന്നതെന്ന്  പ്രിൻസിപ്പൽ ഡോ.ലിനറ്റ് മോറിസ് വ്യക്തമാക്കി. ഓപ്പറേഷൻ തീയേറ്ററിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക എന്നത് മെഡിക്കൽ വിദ്യാഭ്യാസത്തിൻ്രെ ഭാഗമാണ്. ഇതിനായി വരുന്ന വിദ്യാർത്ഥികൾക്ക് ഹാഫ് സ്ലീവ് വസ്ത്രമാണ് നിർദേശിച്ചിരിക്കുന്നത്. സർജറിക്ക് മുൻപും ശേഷം കൈയുടെ മുട്ടു ഭാഗം വരെ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കി ഒഴുകുന്ന വെള്ളത്തിൽ കഴുകണം എന്നാണ് പ്രോട്ടോക്കോൾ ഇതിനായാണ് ഈ രീതിയിലുള്ള വസ്ത്രം നിഷ്കർഷിച്ചിരിക്കുന്നത്.

ഫുൾ സ്ലീവ് വസ്ത്രം ധരിക്കുമ്പോൾ ഓപ്പറേഷൻ തീയറ്ററിൽ ചെയ്യേണ്ടുന്ന കാര്യങ്ങളിൽ ബുദ്ധിമുട്ടുണ്ടാകും. കൈകൾ ഇടക്കിടെ കഴുകേണ്ടതുണ്ട്. രോഗികളെ ശുശ്രൂഷിക്കുമ്പോൾ കൈകൾ വൃത്തിയാക്കി വെക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അണുബാധയടക്കമുള്ള പ്രശ്‌നങ്ങളുണ്ടാകാനിടയുണ്ട്. ഇത്തരം കാര്യങ്ങൾ ഉള്ളതുകൊണ്ട് കൈകൾ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് വിദ്യാർത്ഥികളോട് വിശദീകരിച്ചിട്ടുണ്ടെന്നും അതവർക്ക് മനസ്സിലായിട്ടുണ്ടെന്നും പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ.മോറിസ് പറഞ്ഞു.

അതേസമയം ഡോക്ടർമാരുടെ വസ്ത്രധാരണത്തിൽ അല്ല രോഗിയുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളഘടകം പ്രതികരിച്ചു. ഓപ്പറേഷൻ തീയേറ്ററുകളെ അണുബാധ മുക്തമാക്കി നിർത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.  അണുബാധ നിയന്ത്രണത്തിന് ലോകമെമ്പാടും സ്വീകരിക്കുന്ന പ്രോട്ടോക്കോൾ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കാത്തുസൂക്ഷിക്കണമെന്നാണ് നിലപാടെന്നും  ഐഎംഎ വ്യക്തമാക്കി.

 

TAGGED:Medical CollegeTRIVANDRUM MEDICAL COLLEGE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

 ഡ്രോണുകളെ തകർക്കാൻ ഇന്ത്യൻ സേന പരുന്തുകൾക്ക് പരിശീലനം നൽകുന്നു

November 30, 2022
News

പാകിസ്ഥാൻ വെള്ളപ്പൊക്കം: 10ലക്ഷത്തിലധികം പേർക്ക് പകർച്ചവ്യാധി

September 10, 2022
EntertainmentNews

മകനെ സിനിമയിൽ അഭിനയിപ്പിക്കാൻ ഭയമാണ്; ലഹരിക്കടിമപ്പെട്ട നടന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി -ടിനി ടോം

May 6, 2023
News

ഇന്ത്യയ്ക്ക് ആശങ്ക; 160 കി.മീ അകലെ ചൈനീസ് ചാരക്കപ്പൽ!

August 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?