ഇന്ത്യ ആദ്യത്തെ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയിട്ട് ഇന്നേക്ക് 40 വര്‍ഷം തികഞ്ഞു. 1983 ല്‍ ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയാണ് കപിലിന്റെ ചെകുത്താന്മാര്‍ ഇന്ത്യയുടെ പ്രഥമ കിരീടം സ്വന്തമാക്കിയത്.
ലോകക്രിക്കറ്റ് ഫൈനല്‍ കളിക്കാനിറങ്ങിയപ്പോഴും വിജയം കൊയ്യുമെന്ന് ക്രിക്കറ്റ് ആരാധകരാരും കരുതി കാണില്ല. 1975ലെയും 1979ലെയും വിജയത്തിന് പിന്നാലെ 83’ല്‍ ഹാട്രിക്ക് അടിക്കാമെന്ന പ്രതീക്ഷയോടെയാണ് വിന്‍ഡീസ് ടീം ഇംഗ്ലണ്ടിലെത്തിയത്.
ടോസ് ലഭിച്ച് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 183 റണ്ണിന് പുറത്തായപ്പോഴും നിരാശ തളം കെട്ടിയിരുന്നു. എന്നാല്‍ 83ലെ ലോര്‍ഡ്‌സില്‍ രണ്ടാമതായി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനെതിരെ അട്ടിമറി വിജയമാണ് ഇന്ത്യ നേടിയത്. രണ്ട് തവണ ലോകകപ്പ് ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് 140 റണ്ണുകള്‍ക്ക് ഓള്‍ഔട്ട് ആയി. 43 റണ്ണുകള്‍ക്കാണ് ഇന്ത്യയോട് വിന്‍ഡീസ് തോറ്റത്.
ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രം അന്ന് വീണ്ടും പുനരാവിഷ്‌കരിക്കപ്പെടുകയായിരുന്നു. ലോക ക്രിക്കറ്റില്‍ ഇന്ത്യ ഇടം കണ്ടെത്തുകയും പിന്നീടുള്ള ക്രിക്കറ്റ് കളിക്കാര്‍ക്ക് വലിയ പ്രചോദനമാവുമാകയുമായിരുന്നു ഈ ലോകകപ്പ് കിരീട നേട്ടം.
ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേട്ടം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് അന്നത്തെ ക്യാപ്റ്റനായിരുന്ന കപില്‍ദേവും സംഘവും. സംഘം മുംബൈയില്‍ ഒത്തു ചേരുമെ്ന്ന് കപില്‍ ദേവ് നേരത്തെ അറിയിച്ചിരുന്നു.