EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തൊപ്പിയെ ജയിലിൽ അടയ്ക്കരുത്, അത് ദുരന്തത്തിനേ വഴി വയ്ക്കൂ: മുരളി തുമ്മാരുക്കുടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തൊപ്പിയെ ജയിലിൽ അടയ്ക്കരുത്, അത് ദുരന്തത്തിനേ വഴി വയ്ക്കൂ: മുരളി തുമ്മാരുക്കുടി
News

തൊപ്പിയെ ജയിലിൽ അടയ്ക്കരുത്, അത് ദുരന്തത്തിനേ വഴി വയ്ക്കൂ: മുരളി തുമ്മാരുക്കുടി

Web Desk
Last updated: June 24, 2023 8:23 AM
Web Desk
Published: June 24, 2023
Share

വ്ലോഗ്ഗർ തൊപ്പിയെ അറസ്റ്റ് ചെയ്ത നടപടിയെ വിമർശിച്ച് മുരളി തുമ്മാരുക്കുടി. തൊപ്പിയെ കൈകാര്യം ചെയ്യേണ്ടത് പൊലീസിനെ വച്ചല്ലെന്നും അയാൾക്ക് നെഗറ്റീവ് അനുഭവങ്ങൾ നിറഞ്ഞ ഒരു ബാല്യകാലമുണ്ടെന്ന് അത് സൃഷ്ടിച്ച മെൻ്റൽ ട്രോമകൾ പരിഹരിക്കാനുള്ള ശ്രമമാണ് വേണ്ടതെന്നും മുരളി തുമ്മാരുക്കുടി ഫേസ്ബുക്കിൽ കുറിച്ചു.

മുരളി തുമ്മാരുക്കുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സമാന്തരലോകത്തെ തൊപ്പികളും കിളിപോകുന്ന അമ്മാവന്മാരും

എല്ലാ ദിവസവും രാവിലത്തെ ചൂടൻ പത്രം തൊട്ട് വൈകീട്ടത്തെ ചൂടുള്ള ചർച്ചകൾ വരെ കണ്ടും കേട്ടും ചർച്ച ചെയ്തും കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളെപ്പറ്റി വലിയ അറിവുണ്ടെന്ന് വിചാരിച്ചിരുന്ന മലയാളി സമൂഹം.

ഒരു ദിവസം പെട്ടെന്നാണ് തൊപ്പി അവരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അതും എന്തൊരു വരവായിരുന്നു. പഞ്ചാബി ഹൗസിലെ രമണന്റെ രംഗപ്രവേശനത്തിലും നാടകീയമായി.

കുട്ടികൾ ഓടിക്കൂടുന്നു. ട്രാഫിക്ക് നിശ്ചലമാകുന്നു. തൊപ്പി വാർത്തയാകുന്നു. പത്രങ്ങളും ചർച്ചക്കാരും അമ്മാവന്മാരും ഞെട്ടുന്നു.

ഏവൻ ആര്? സമാന്തര ലോകത്തെ രാജകുമാരനോ? അമ്മാവന്മാർ ഞെട്ടുന്നത് കാണുന്ന പുതിയ തലമുറ അതിലും ഞെട്ടുന്നു. ഈ അമ്മാവന്മാർക്ക് ഇനിയെങ്കിലും നേരം വെളുക്കുമോ? അതോ ഇവരുടെ കാലം കഴിഞ്ഞോ?

കേരളത്തിൽ ഒരു സമാന്തര ലോകം ഉണ്ടെന്ന് ഞാൻ അറിയുന്നത് കളക്ടർ ബ്രോയുടെ ഒരു പോസ്റ്റിൽ നിന്നാണ്.

അന്ന് മുതൽ ആ ലോകത്തെ ശ്രദ്ധിച്ചിരുന്നു. പക്ഷെ തൊപ്പിയുടെ വരവ് എന്നെയും അമ്പരപ്പിച്ചു. തൊപ്പിയെ പറ്റിയുള്ള ഞങ്ങളുടെ ലോകത്തെ അവലോകനങ്ങൾ വായിക്കുകയാണ്. “എല്ലാം പിള്ളേരെ വഴി തെറ്റിക്കുകയാണ്” ലൈൻ ആണ്.

സമാന്തരലോകം തന്നെ അമ്മാവന്മാർക്ക് തെറ്റായ വഴിയാണ്. കാരണം അവർ വന്ന വഴി അല്ല എന്നത് തന്നെ. ഇതൊക്കെ കാലാകാലം ആയി നടക്കുന്നതാണ്. തൊപ്പിയുടെ വീഡിയോ കണ്ടാൽ രണ്ടു കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല.

ആ ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയും ഒന്നുമല്ല വേണ്ടത്. അദ്ദേഹത്തിന്റെ പ്രവർത്തികൾ കാണുകയും ബാല്യകാല പ്രശ്നങ്ങൾ കേൾക്കുകയും ചെയ്യുമ്പോൾ എനിക്ക് തോന്നുന്നത് ഇത് പോലീസ് അല്ല സൈക്കോളജിസ്റ്റുമാരും ഡോക്ടർമാരും കൈകാര്യം ചെയ്യേണ്ട വിഷയം ആണെന്നാണ്.

കുട്ടികളുടെ മാനസിക ആരോഗ്യത്തിന്റെ കാര്യത്തിൽ വികസിതലോകം ഇപ്പോൾ ഏറെ ശ്രദ്ധ ചെലുത്തുന്നു. പക്ഷെ മാനസിക പ്രശ്നങ്ങളെ സമയത്ത് കണ്ടറിയുന്നതിനും കൈകാര്യം ചെയ്യുന്നതിനും നാട്ടിൽ പൊതുവെ ശ്രദ്ധക്കുറവും താല്പര്യക്കുറവും ഉണ്ട്. കുട്ടികളുടെ കാര്യത്തിൽ അത് ഏറ്റവും കുറവാണ്. ഇത് മാറണം.

അയാളുടെ മാതാപിതാക്കൾക്കും ശരിയായ കൗൺസലിംഗ് നൽകണം. അയാളെ കുറ്റവാളിയായിക്കണ്ട് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്നത് ദുരന്തത്തിനേ വഴി വെക്കൂ.

തൊപ്പിയുടെ വരവ് കേരള സമൂഹത്തിലെ അമ്മാവന്മാർക്ക് പുതിയൊരു ലോകത്തെ അറിയാനുള്ള അവസരമാണ്. നിങ്ങളുടെ ചുറ്റുമുള്ള കുട്ടികളോട് ആ ലോകത്തെ പറ്റി ചോദിച്ച് മനസ്സിലാക്കണം. എന്തുകൊണ്ടാണ് ആ ലോകത്തെ ആളുകൾ അവരെ “ഇൻഫ്ളുവൻസ്” ചെയ്യുന്നതെന്ന് അറിയണം.

എന്താണ് പുതിയ തലമുറയുടെ പ്രതീക്ഷകളും മൂല്യങ്ങളും പ്രശ്നങ്ങളും എന്ന് മനസ്സിലാക്കണം. എന്നാൽ മാത്രമേ അവരെക്കൂടി ഉൾപ്പെടുന്ന, അവർക്ക് കൂടി താല്പര്യം തോന്നുന്ന ഒരു സമൂഹം നമുക്ക് നിർമ്മിക്കാൻ പറ്റൂ.

തൊപ്പിയെ പൂട്ടിയിടരുത്.

മുരളി തുമ്മാരുകുടി

TAGGED:Murali thummarukkdudyVlogger Thoppi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്പ്; കൈ​ക്കു​ഞ്ഞ് ഉ​ൾ​പ്പ​ടെ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

January 17, 2023
News

ടിപി ചന്ദ്രശേഖരൻ വധക്കേസ് മൂന്ന് പ്രതികളെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാൻ സർക്കാർ നീക്കം; മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു

June 22, 2024
News

ഫ്രഞ്ച് നിർമ്മാതാവിന്റെ കൊലപാതകം ഡോക്യുമെന്ററിയാക്കി; നെറ്റ്ഫ്ലിക്സിനെതിരെ പരാതി

November 23, 2022
News

കോഴിപ്പോര് സാംസ്‌കാരിക അവകാശമല്ല, മൃഗങ്ങൾ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരം: മദ്രാസ് ഹൈക്കോടതി

October 24, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?