മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക-പൊതു പരിപാടികള്‍ മാറ്റിവെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ആരോഗ്യകാരണങ്ങളാലാണ് മുഖ്യമന്ത്രിയുടെ പൊതു പരിപാടികള്‍ മാറ്റിവെച്ചത്. വിദേശ പര്യടനം കഴിഞ്ഞെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യ കാരണങ്ങളാല്‍ വിശ്രമത്തിലാണ്.
12 ദിവസത്തെ വിദേശ പര്യടനത്തിന് ശേഷം മുഖ്യമന്ത്രി ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തിരിച്ചെത്തിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും അദ്ദേഹം ഓഫീസില്‍ എത്തിയിരുന്നില്ല. ബുധനാഴ്ച മന്ത്രിസഭായോഗവും ഓണ്‍ലൈനായാണ് ചേര്‍ന്നത്.