EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കെ. സുധാകരന്‍ 10 ലക്ഷം കൈപ്പറ്റിയിട്ടുണ്ടെന്ന് മോന്‍സന്റെ ഡ്രൈവര്‍; തെളിവുകള്‍ ശക്തമെന്ന് പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കെ. സുധാകരന്‍ 10 ലക്ഷം കൈപ്പറ്റിയിട്ടുണ്ടെന്ന് മോന്‍സന്റെ ഡ്രൈവര്‍; തെളിവുകള്‍ ശക്തമെന്ന് പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം
News

കെ. സുധാകരന്‍ 10 ലക്ഷം കൈപ്പറ്റിയിട്ടുണ്ടെന്ന് മോന്‍സന്റെ ഡ്രൈവര്‍; തെളിവുകള്‍ ശക്തമെന്ന് പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

Web News
Last updated: June 14, 2023 9:17 AM
Web News
Published: June 14, 2023
Share

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ പക്കല്‍ നിന്ന് 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജി പറഞ്ഞു. പരാതിക്കാരന്‍ 25 ലക്ഷം രൂപയാണ് കൊണ്ടുവന്നത്. ഇതകില്‍ പത്ത് ലക്ഷം രൂപ സുധാകരന്‍ കൈപ്പറ്റിയെന്നാണ് അജി മീഡിയ വണ്ണിനോട് പറഞ്ഞത്.

മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ വെച്ചാണ് ഇടപാട് നടന്നത്. ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ക്രൈം ബ്രാഞ്ചിനും മൊഴി നല്‍കിയിട്ടുണ്ടെന്നും അജി പറഞ്ഞു. അതേസമയം സുധാകരനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഇതിന്റെ ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.

വഞ്ചാനക്കുറ്റം ചുമത്തിയാണ് കെ സുധാകരനെ മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ കേസില്‍ പ്രതിചേര്‍ത്തത്. കേസില്‍ ചോദ്യം ചെയ്യാനും പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജനപ്രതിനിധി ആയതിനാല്‍ തിരക്കുകളുണ്ടെന്നും ചോദ്യം ചെയ്യുന്നതിന് ഒരാഴ്ച മുമ്പെങ്കിലും നോട്ടീസ് നല്‍കണം എന്നുമായിരുന്നു സുധാകരന്‍ അറിയിച്ചത്. ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്നും സുധാകരന്‍ അറിയിച്ചു.

അതേസമയം പരാതിക്കാര്‍ ഇപ്പോള്‍ കാണിക്കുന്ന ബാങ്ക് രേഖകള്‍ വ്യാജമാണെന്നാണ് മോന്‍സന്റെ അഭിഭാഷകന്‍ പറഞ്ഞത്. ഇഡി അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ എം ജി ശ്രീജിത്ത് പറഞ്ഞു.

TAGGED:K SudhakaranMonson mavungal
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യു​ക്രെ​യ്നി​ൽ വീണ്ടും റ​ഷ്യ​ൻ മി​സൈ​ലാ​ക്ര​മ​ണം; 11 മരണം

January 27, 2023
News

കാറിനുള്ളിൽ കയറിക്കൂടിയ അതിഥിയെ പൊക്കി!

August 31, 2022
DiasporaNews

അയർലൻഡിൽ കുടിയൊഴിപ്പിക്കൽ നിരോധനം പ്രഖ്യാപിച്ചേക്കും

October 17, 2022
News

സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല ബിനോയ് വിശ്വത്തിന്

December 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?