EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അമിത് ഷായുമായുള്ള ചര്‍ച്ചയെക്കുറിച്ച് പുറത്തു പറയരുതെന്ന് കേന്ദ്രം ശഠിച്ചു; ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പ് ഉണ്ടായില്ലെന്ന് ബജ്‌റംഗ് പൂനിയ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അമിത് ഷായുമായുള്ള ചര്‍ച്ചയെക്കുറിച്ച് പുറത്തു പറയരുതെന്ന് കേന്ദ്രം ശഠിച്ചു; ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പ് ഉണ്ടായില്ലെന്ന് ബജ്‌റംഗ് പൂനിയ
News

അമിത് ഷായുമായുള്ള ചര്‍ച്ചയെക്കുറിച്ച് പുറത്തു പറയരുതെന്ന് കേന്ദ്രം ശഠിച്ചു; ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പ് ഉണ്ടായില്ലെന്ന് ബജ്‌റംഗ് പൂനിയ

Web News
Last updated: June 7, 2023 9:25 AM
Web News
Published: June 7, 2023
Share

ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഗുസ്തി താരങ്ങള്‍ നടത്തിയ ചര്‍ച്ച പരാജയമെന്ന് ബജ്‌റംഗ് പൂനിയ. ശനിയാഴ്ച രാത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച്പുറത്തു പറയരുതെന്ന് കേന്ദ്രം പറഞ്ഞിരുന്നതായും ബജ്‌റംഗ് പൂനിയ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചര്‍ച്ചയില്‍ ഒരു ഒത്തുതീര്‍പ്പും ഉണ്ടായിട്ടില്ലെന്നും ബ്ജറംഗ് പൂനിയ വ്യക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. സമരം അവസാനിപ്പിച്ചിട്ടില്ല, അത് തുടരും. എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്നതിനെ സംബന്ധിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും പൂനിയ പറഞ്ഞു.

ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗുസ്തി താരങ്ങള്‍ സമരം അവസാനിപ്പിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ബജ്‌റംഗ് പൂനിയയുടെ വെളിപ്പെടുത്തല്‍.

‘സര്‍ക്കാരിന്റെ മറുപടിയില്‍ താരങ്ങള്‍ തൃപ്തരല്ല. ഞങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുമില്ല,’ ബജ്‌റംഗ് പൂനിയ പറഞ്ഞു.

ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നേരിടുന്ന ബ്രിജ് ഭൂഷണെതിരെ ഉടന്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് താരങ്ങള്‍ സമരം ആരംഭിച്ചത്. എന്നാല്‍ കേന്ദ്രം ഈ സമരത്തെ അവഗണിക്കുകയായിരുന്നു. സമരം ശക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്രം ചര്‍ച്ച നടത്താന്‍ തയ്യാറായത്. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഗുസ്തി താരങ്ങളുമായി രഹസ്യമായി ചര്‍ച്ച നടത്തിയത്.

ഗുസ്തി താരങ്ങള്‍ ലീവ് എടുത്താണ് സമരത്തില്‍ പങ്കെടുത്തുകൊണ്ടിരുന്നതെന്നും അതുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യാനാണ് അവര്‍ തിരികെ പോയതെന്നും ബജ്‌റംഗ് പൂനിയ പറഞ്ഞു. സാക്ഷി മാലിക്ക് അടക്കമുള്ളവര്‍ ജോലിക്ക് പോയതിലാണ് ബജ്‌റംഗ് പൂനിയയുടെ മറുപടി. ജോലിക്ക് ഇതുവരെ തിരിച്ച് ചെല്ലാത്ത താനുള്‍പ്പെടെയുള്ള ആളുകള്‍ ഇനിയുമുണ്ടെന്നും, വേണ്ടി വന്നാല്‍ സമരത്തിന് വേണ്ടി ജോലി ഉപേക്ഷിക്കാന്‍ വരെ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

തുർക്കി – സിറിയ ഭൂകമ്പം, രക്ഷാപ്രവർത്തനത്തിനെത്തിയ നായകൾക്ക് ഫസ്റ്റ് ക്ലാസ്സ്‌ വിമാനയാത്ര

March 5, 2023
NewsUncategorized

ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

July 28, 2024
News

ഷവര്‍മ കഴിച്ച് മരണം; വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

August 10, 2022
News

ടിപി ചന്ദ്രശേഖരൻ വധക്കേസ് മൂന്ന് പ്രതികളെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാൻ സർക്കാർ നീക്കം; മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു

June 22, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?