രാജ്യദ്രോഹ നിയമത്തെ പിന്തുണച്ച് ദേശീയ നിയമ കമ്മീഷന്‍. രാജ്യദ്രോഹ നിയമം നിലനിര്‍ത്തണമെന്ന് നിയമ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 124 എ എടുത്തു കളയുന്നത് ഇന്ത്യയിലെ നിലനില്‍ക്കുന്ന സാഹചര്യങ്ങളോട് കണ്ണടയ്ക്കുന്നതിന് തുല്യമായമെന്നും ദേശീയ നിയമ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു. രാജ്യദ്രോഹക്കുറ്റത്തിന്റെ ശിക്ഷാകാലാവധി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യദ്രോഹക്കുറ്റത്തിന്റെ ശിക്ഷാ കാലാവധി ആയിരുന്ന പിഴയും മൂന്ന് വര്‍ഷം തടവും വര്‍ധിപ്പിച്ച് ഏഴ് വര്‍ഷം തടവും ജീവപര്യന്തവുമാക്കണമെന്നാണ് ശുപാര്‍ശയില്‍ ആവശ്യപ്പെടുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അനുമതിയോടെ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം മാത്രമായിരിക്കണം രാജ്യദ്രോഹക്കുറ്റത്തില്‍ ഒരാള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഇടുന്നതെന്നും നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച് പരിശോധിച്ച സുപ്രീംകോടതി ഈ നിയമത്തിന് കീഴില്‍ വരുന്ന വിചാരണകളും അനുബന്ധ നടപടികളും നിര്‍ത്തിവെക്കുകയും സര്‍ക്കാരിനോട് നിയമത്തില്‍ പുനഃപരിശോധന നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ കമ്മീഷനോട് ആവശ്യപ്പെടുകയായിരുന്നു.