EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഉണ്ണിമുകുന്ദനെതിരായ പീഡന പരാതി; കേസില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഉണ്ണിമുകുന്ദനെതിരായ പീഡന പരാതി; കേസില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി
News

ഉണ്ണിമുകുന്ദനെതിരായ പീഡന പരാതി; കേസില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

Web News
Last updated: May 23, 2023 7:39 AM
Web News
Published: May 23, 2023
Share

തനിക്കെതിരായ പീഡന പരാതിയില്‍ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഉണ്ണിമുകുന്ദന്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. കേസ് റദ്ദാക്കേണ്ടതില്ലെന്നും വിചാരണ തുടരാമെന്നും ഹൈക്കോടതി ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടു.

പരാതി ഒത്തുതീര്‍പ്പായെന്ന് നേരത്തെ ഉണ്ണിമുകുന്ദന്റെ അഭിഭാഷകന്‍ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് യുവതി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

2017ല്‍ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ഉണ്ണിമുകുന്ദന്റെ ഫ്‌ളാറ്റില്‍ എത്തിയപ്പോള്‍ യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചു, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ മോശമായി പെരുമാറി എന്നുമായിരുന്നു കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതി.

കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണ പുരോഗമിക്കുന്നതിനിടെയായിരുന്നു കേസ് റദ്ദാക്കാന്‍ ഉണ്ണിമുകുന്ദന്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് യുവതി അറിയിച്ചിട്ടുണ്ടെന്ന് നടന്റെ അഭിഭാഷകന്‍ സൈബി ജോസ് അറിയിച്ചിതിനെ തുടര്‍ന്ന് ഹൈക്കോടതി 2021 മേയ് 7ന് വിചാരണ നടപടികള്‍ രണ്ട് മാസത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. പിന്നീട് 2022 ഓഗസ്റ്റ് 22ന് കേസ് ഒത്തു തീര്‍പ്പായെന്ന് നടന്റെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ നടപടി കേസ് ഓണം അവധിക്ക് ശേഷം പരിഗണിക്കുമെന്ന് വ്യക്തമാക്കി അന്ന് സ്റ്റേ നീട്ടുകയും ചെയ്തു. ഈ വര്‍ഷം ഫെബ്രുവരിയില്‍ കേസ് വീണ്ടും വന്നപ്പോഴാണ് താന്‍ ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിട്ടില്ലെന്നും രേഖ വ്യാജമാണെന്നും പരാതിക്കാരി അറിയിക്കുന്നത്.

TAGGED:Unni Mukundan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മൂന്നര മണിക്കൂര്‍ നീണ്ട പരിശ്രമം; ശ്രീകാര്യത്ത് മണ്ണിനടിയില്‍പ്പെട്ട ബീഹാര്‍ സ്വദേശിയെ രക്ഷപ്പെടുത്തി

December 24, 2023
News

സൗദ്ദിയിലെ ട്രാഫിക് നിയമലംഘക‍ർക്ക് അബ്ഷി‍ർ ആപ്പ് വഴി പിഴ അടയ്ക്കാം

August 13, 2024
News

ഡയാന രാജകുമാരിയുടെ പർപ്പിൾ ഗൗൺ ലേലത്തിന്

January 20, 2023
News

ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് ലഗേജുകളുടെ തൂക്കം വർധിപ്പിക്കാൻ ഗോ ഫസ്റ്റ് എയർലൈൻ

November 7, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?