EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മക്കള്‍ പണിയെടുക്കുന്ന നാട് കാണാന്‍ അമ്മമാരെത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Videos > Real Life > മക്കള്‍ പണിയെടുക്കുന്ന നാട് കാണാന്‍ അമ്മമാരെത്തി
Real LifeReal StoryVideos

മക്കള്‍ പണിയെടുക്കുന്ന നാട് കാണാന്‍ അമ്മമാരെത്തി

Web News
Last updated: May 20, 2023 11:45 AM
Web News
Published: May 20, 2023
Share

എഡിറ്റോറിയലിന്റെ അമ്മയ്‌ക്കൊപ്പം ക്യാംപയിനിന്റെ ഭാഗമായി അഞ്ച് അമ്മമാര്‍ അബുദാബിയില്‍ എത്തി. മക്കളെ കാണാന്‍, മക്കള്‍ ജോലി ചെയ്യുന്ന പ്രവാസ നഗരം കാണാന്‍ വെള്ളിയാഴ്ച രാത്രി അബുദാബി സമയം 11.05 നാണ് അമ്മമാര്‍ വിമാനമിറങ്ങിയത്. എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ മക്കളും എത്തിയിരുന്നു. മക്കളെ കണ്ട നിമിഷം ഉമ്മമാര്‍ വികാരഭരിതരായി. സ്‌നേഹവും സന്തോഷവും കൊണ്ട് ഉമ്മമാരും മക്കളും പരസ്പരം പുണര്‍ന്നു.

ദുബായില്‍ ജോലി ചെയ്യുന്ന ഫായിസിന്റെ ഉമ്മ മൈമൂന, റഫീഖിന്റെ ഉമ്മ ബീപാത്തുമ്മ, റാഷിദിന്റെ ഉമ്മ റഷീദ ബീവി ഹംസത്തിന്റെ ഉമ്മ ആസിയ ജസീലിന്റെ ഉമ്മ സുഹ്‌റ എന്നിവരാണ് എഡിറ്റോറിയലിന്റെ അമ്മക്കൊപ്പം ക്യാംപയിന്റെ ഭാഗമായി യുഎഇയിലെത്തിയത്. ആദ്യമായാണ് അമ്മമാര്‍ വിമാനത്തില്‍ കയറുന്നതെന്ന പ്രത്യേകത കൂടിയുണ്ട് ഈ യാത്രയ്ക്ക്. വെള്ളിയാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തില്‍ 8.35 ന്റെ വിമാനത്തിലാണ് ഉമ്മമാര്‍ അബുദാബിയിലേക്ക് പറന്നത്.

അഞ്ച് ദിവസം മക്കളോടൊപ്പം ഉമ്മമാര്‍ യുഎഇയില്‍ ചിലവഴിക്കും. രണ്ട് ദിവസം അബുദാബിയില്‍ ചെലവഴിക്കുന്ന ഉമ്മമാര്‍ അബുദാബി ഗ്രാന്‍ഡ് മോസ്‌ക്, എമിറേറ്റ്‌സ് പാലസ് ഹോട്ടല്‍, ഹെറിട്ടേജ് വില്ലേജ് എന്നിവ സന്ദര്‍ശിക്കും.

ഈ ക്യാംപയിനില്‍ എഡിറ്റോറിയലിനൊപ്പം അബുദാബി ഫ്രഷ് പാലസ് റസ്റ്റോറന്റ് കഞ്ഞിക്കടയുടെ ഉടമകളായ അസ്‌കറും അന്‍സാറും ചേരുന്നുണ്ട്. ഇവരുടെ പുതിയ കഞ്ഞിക്കടയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് ഈ അഞ്ച് ഉമ്മമാര്‍ ആണ്. ഞായറാഴ്ച വൈകുന്നേരം ദുബായ് സമയം നാല് മണിക്കാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. രണ്ട് ദിവസം അബുദാബിയില്‍ ചെലവഴിച്ച ശേഷം ഉമ്മമാരെ ദുബായിലെത്തിക്കും. മക്കളുടെ തൊഴിലിടങ്ങളും ഉമ്മമാര്‍ സന്ദര്‍ശിക്കും.

TAGGED:Abudabiammaykkoppam
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsReal TalkVideos

ദുബായിൽ മലയാളി തൊഴിലാളിക്ക് 10 കോടി സമ്മാനം

August 17, 2022
Real Talk

കടം വീട്ടാൻ വൃക്ക വിൽക്കാനും തയാർ: നിശ്ചയദാർഢ്യത്തിൻ്റെ പ്രതീകമായി ബഷീറ

November 12, 2022
Real Talk

സിനിമയ്ക്കുള്ളിൽ മാത്രമല്ല സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നത്: സുരഭി ലക്ഷ്മി

April 1, 2023
NewsReal Talk

കോട്ടയം നസീർ വരച്ച ചിത്രങ്ങൾ ഷാർജയിൽ എത്തിയാൽ സ്വന്തമാക്കാം

November 3, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?