EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അരിക്കൊമ്പനെ തേടി കാട്ടാനാകൾ: ഇന്നലെ മയക്കുവെടി വച്ച സ്ഥലത്ത് ഇന്ന് പന്ത്രണ്ട് ആനകൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അരിക്കൊമ്പനെ തേടി കാട്ടാനാകൾ: ഇന്നലെ മയക്കുവെടി വച്ച സ്ഥലത്ത് ഇന്ന് പന്ത്രണ്ട് ആനകൾ
News

അരിക്കൊമ്പനെ തേടി കാട്ടാനാകൾ: ഇന്നലെ മയക്കുവെടി വച്ച സ്ഥലത്ത് ഇന്ന് പന്ത്രണ്ട് ആനകൾ

നാല് കുട്ടിയാനകളടക്കം 12 ആനകളുടെ സംഘമാണ് ഇന്ന് സിമൻ്റ് പാലത്തിന് സമീപത്തേക്ക് എത്തിയിരിക്കുന്നത്.

Web Desk
Last updated: April 30, 2023 5:17 AM
Web Desk
Published: April 30, 2023
Share

ഇടുക്കി: മൂന്നാർ – ചിന്നക്കന്നാൽ മേഖലയിൽ തുടർച്ചയായി നാശനഷ്ടങ്ങൾ വരുത്തിയതിനെ തുടർന്ന് വനംവകുപ്പ് പിടികൂടി മാറ്റിയ അരിക്കൊമ്പനെ തേടി കാട്ടാനകൾ… ഇന്നലെ അരിക്കൊമ്പനെ മയക്കുവെടി വച്ച സിമൻ്റ് പാലത്തിന് സമീപം ഇന്ന് രാവിലെ കാട്ടാനക്കൂട്ടം എത്തി. നാല് കുട്ടിയാനകളടക്കം 12 ആനകളുടെ സംഘമാണ് ഇന്ന് സിമൻ്റ് പാലത്തിന് സമീപത്തേക്ക് എത്തിയിരിക്കുന്നത്.

അരിക്കൊമ്പനെ വനംവകുപ്പ് സംഘം ഇന്നലെ മയക്കുവെടി വച്ച് പിടികൂടി പെരിയാർ ടൈഗർ റിസർവിലേക്ക് ഇന്ന് പുലർച്ചയോടെ തുറന്നു വിട്ടിരുന്നു. അരിക്കൊമ്പനെ പിടികൂടിയ ആശ്വാസത്തിൽ ഇന്ന് രാവിലെ കണ്ണുതുറന്ന ചിന്നക്കനാൽ നിവാസികൾക്ക് മുന്നിലേക്കാണ് പന്ത്രണ്ട് കാട്ടാനകളുടെ സംഘമെത്തിയത്. പിടിയാനകൾ മാത്രമാണ് സംഘത്തിലുള്ളത്.

എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കാട്ടാനക്കൂട്ടം വൈകാതെ മല കേറി പോകുമെന്നാണ് കരുതുന്നതെന്നും സ്ഥലത്തുള്ള വനംവകുപ്പ് വാച്ചർമാർ പറഞ്ഞു. നിലവിൽ കാട്ടാനക്കൂട്ടത്തെ വനംവകുപ്പ് വാച്ചർമാർ നിരീക്ഷിച്ചു വരികയാണ്. അരിക്കൊമ്പനെ പിടികൂടിയ ശേഷം ചക്കക്കൊമ്പനെ ഇന്ന് ആരും കണ്ടിട്ടില്ല. അരിക്കൊമ്പനുമായി സൗഹൃദത്തിലുള്ള ചുള്ളിക്കൊമ്പനെക്കുറിച്ചും നിലവിൽ വിവരമില്ല.

TAGGED:arikombanelephantwild elephant
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം എൻഐഎ അന്വേഷിക്കും

November 30, 2022
News

കോർപ്പറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കിയ സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിട്ടു

April 10, 2023
News

‘ഞാൻ തീരുമാനിച്ചാൽ 25 പഞ്ചാത്തുകൾ LDFന് നഷ്ട്ടമാകും’: പി വി അൻവർ

September 30, 2024
News

അയർലൻഡിൽ ഭവനരഹിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്

November 1, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?