EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കിഴക്കേനടയ്ക്ക് പുതിയ മുഖം: ഗുരുവായൂർ ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കിഴക്കേനടയ്ക്ക് പുതിയ മുഖം: ഗുരുവായൂർ ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
News

കിഴക്കേനടയ്ക്ക് പുതിയ മുഖം: ഗുരുവായൂർ ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

Web Desk
Last updated: April 29, 2023 5:33 AM
Web Desk
Published: April 29, 2023
Share

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൻ്റെ മുഖമായ കിഴക്കേനടയും മഞ്ജുളാലും നവീകരിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. വാഹനപൂജ നടക്കുന്ന സത്രം കവാടം മുതൽ 54 മീറ്റർ നീളത്തിലാണ് പുതിയ നടപ്പുര നിർമ്മിക്കുന്നത്. ‌നവീകരണം പൂർത്തിയാവുന്നതോടെ കിഴക്കേനടയും പരിസരവും അടിമുടി മാറും.

പ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് മേധാവിയുമായ അങ്ങാടിപ്പുറം സ്വദേശി വിഘ്നേശ് വിജയകുമാറാണ് ക്ഷേത്രത്തിലേക്ക് വഴിപാടായി നടപ്പുര നവീകരിച്ചു നൽകുന്നത്. വാസ്തു ആചാര്യൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ മാർഗ്ഗനിർദേശമനുസരിച്ചാണ് നടപ്പുരയുടെ നവീകരണത്തിനുള്ള രൂപരേഖ തയ്യാറാക്കിയത്.

ക്ഷേത്രമാതൃകയിലാണ് നടപ്പുരയുടെ കവാടം നിർമ്മിക്കുന്നത്. നിലവിലുള്ള നടപ്പുരയുടെ അതേ ഉയരം തന്നെയാവും പുതിയ നടപ്പുരയ്ക്കും നടപ്പുരയുടെ ഇരുപത് തൂണുകളിലായി ദശാവതാരങ്ങളുടെ കോണ്ക്രീറ്റ് ശിൽപങ്ങളും ഉണ്ടാവും. ഇതോടൊപ്പം നടപ്പുരയുടെ വിവിധ ഭാഗങ്ങളിലായി വ്യാളി രൂപങ്ങൾ, മുഖപ്പുകൾ, ചാരുകാലുകൾ എന്നിവ ആഞ്ഞിലിമരത്തിൽ കൊത്തിയെടുക്കും.

ശിൽപികളായ എളവള്ളി നന്ദൻ്റേയും പെരുവല്ലൂർ മണികണ്ഠൻ്റേയും കരവിരുതിലാണ് ശില്പങ്ങളുടെ നിർമ്മാണം. ദേവസ്വം എഞ്ചിനീയർമാരായ എം.കെ അശോക് കുമാർ, നാരായണൻ ഉണ്ണി എന്നിവർക്കാണ് നടപ്പുരയുടെ നിർമ്മാണ മേൽനോട്ടം. ഏപ്രിൽ 15-നാണ് നവീകരണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടത്. നാല് മാസം കൊണ്ട് നവീകരണം തീർക്കാനാണ് ഉദ്ദേശിക്കുന്നത്.

കിഴക്കേനടയുടെ നവീകരണത്തിനൊപ്പം തന്നെ മഞ്ജുളാലും പുതുക്കിപ്പണിയുകയാണ്. മഞ്ജുളാലിലെ ഗരുഡനെ സിമൻ്റിൽ ഇതിനായി പുനർനിർമ്മിക്കും. മഞ്ജുളാൽത്തറയും പുതുക്കിപ്പണിയും. സിനിമാ നി‍ർമ്മാതാവ് വേണു കുന്നമ്പള്ളിയാണ് മഞ്ജുളാൽ നവീകരണത്തിൻ്റെ ചിലവ് വഹിക്കുന്നത്.

 

TAGGED:EastnadaGuruvayoorGuruvayoor templetemple
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നടൻ ദില്ലി ​ഗണേശ് അന്തരിച്ചു

November 10, 2024
News

പൂവന് ലേലത്തിൽ ലഭിച്ചത് 13,300 രൂപ

December 28, 2022
News

‘കുമ്മനടിച്ചത് ഞാനല്ല, മമ്മൂട്ടിയാണ്’; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ

August 12, 2022
News

ദിലീപ് ശങ്കറിന്റെ മരണ കാരണം ആന്തരിക രക്തസ്രാവം;ആത്മഹത്യയല്ലെന്ന് പ്രാഥമിക നി​ഗമനം

December 30, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?