EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ചന്ദ്രനെ തൊടാനാവാതെ റാഷിദ് റോവ‍ർ: അവസാനഘട്ടത്തിൽ ആശയവിനിമയം നഷ്ടമായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ചന്ദ്രനെ തൊടാനാവാതെ റാഷിദ് റോവ‍ർ: അവസാനഘട്ടത്തിൽ ആശയവിനിമയം നഷ്ടമായി
News

ചന്ദ്രനെ തൊടാനാവാതെ റാഷിദ് റോവ‍ർ: അവസാനഘട്ടത്തിൽ ആശയവിനിമയം നഷ്ടമായി

ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ലെന്നും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ വ്യക്തമാക്കി

Web Desk
Last updated: April 26, 2023 7:28 AM
Web Desk
Published: April 26, 2023
Share

യുഎഇ യുടെ പ്രഥമ ചാന്ദ്രദൗത്യമായ റാഷിദ് റോവർ ചന്ദ്രനിലിറക്കാനായില്ല. ലാൻഡിങ്ങിനിടെ അവസാന നിമിഷമാണ് പേടകവുമായുള്ള ആശയവിനിമയം നഷ്ടമായത്.

ഡിസംബർ 11 നായിരുന്നു റാഷിദ് റോവർ വിക്ഷേപണം നടത്തിയത്. ചൊവ്വാഴ്ച രാത്രി യുഎഇ സമയം 8.40 നായിരുന്നു ലാൻഡിംഗ് നിശ്ചയിച്ചിരുന്നത്. എന്നാൽ വിക്ഷേപണം നടന്നത് മുതൽ ലാൻഡിംഗ് സമയത്തിന് തൊട്ടുമുൻപ് വരെ വളരെ സുഗമമായി പ്രവർത്തിച്ചു കൊണ്ടിരുന്നെങ്കിലും ലാൻഡിംഗ് സമയത്ത് ലാൻഡറുമായുള്ള ബന്ധം നഷ്ടമായി.

ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ലെന്നും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ വ്യക്തമാക്കി. അറബ് രാജ്യങ്ങളിലെ തന്നെ ആദ്യത്തെ ചാന്ദ്രദൗത്യമായിരുന്നു റാഷിദ് റോവർ.

ചന്ദ്രന്റെ വടക്കു കിഴക്ക് ഭാഗം പര്യവേക്ഷണം ചെയ്യാനായിരുന്നു ലക്‌ഷ്യം. ഡിസംബറിൽ അമേരിക്കയിലെ ഫ്‌ളോറിഡയിൽ നിന്ന് വിക്ഷേപണം നടത്തിയ പേടകം കഴിഞ്ഞ മാസം അവസാനത്തോടെയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്.

ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നത് വളരെ പ്രയാസമേറിയ ദൗത്യമാണ്. ഏകദേശം ഒരു മണിക്കൂർ പരിശ്രമത്തിനൊടുവിലായിരുന്നു റാഷിദ് റോവർ ലാന്ഡിങ്ങിന് ഒരുങ്ങിയത്. എന്നാൽ 8 .40 ഓടെ ലാൻഡറുമായുള്ള ബന്ധം നഷ്ടമായി.

TAGGED:japanMoon MissionRashid roverUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
1 Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യു എ ഇ: മഴക്കെടുതിയിൽ പാസ്പോർട്ട്‌ നഷ്ട്ടപ്പെട്ട പ്രവാസികൾക്ക് ഇന്ത്യൻ കോൺസുലേറ്റിന്റെ ക്യാമ്പ്

August 10, 2022
News

ഇഫ്താർ വിരുന്നൊരുക്കി യുഎഇ പ്രസിഡന്റ്‌

March 25, 2023
News

സൗദ്ദിയിലെ ട്രാഫിക് നിയമലംഘക‍ർക്ക് അബ്ഷി‍ർ ആപ്പ് വഴി പിഴ അടയ്ക്കാം

August 13, 2024
News

നരബലിക്കുശേഷം ദമ്പതികൾ കൊല്ലപ്പെട്ടവരുടെ മാംസം ഭക്ഷിച്ചു; വെളിപ്പെടുത്തി ലൈല

October 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?