EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ, സൗദി വിദേശകാര്യമന്ത്രിമാരുമായി സുഡാൻ വിഷയം ചർച്ച ചെയ്ത് എസ്.ജയശങ്കർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > യുഎഇ, സൗദി വിദേശകാര്യമന്ത്രിമാരുമായി സുഡാൻ വിഷയം ചർച്ച ചെയ്ത് എസ്.ജയശങ്കർ
Uncategorized

യുഎഇ, സൗദി വിദേശകാര്യമന്ത്രിമാരുമായി സുഡാൻ വിഷയം ചർച്ച ചെയ്ത് എസ്.ജയശങ്കർ

നൂറുകണക്കിന് ഇന്ത്യക്കാരാണ് തലസ്ഥാനമായ ഖർത്തൂമിലും സുഡാൻ്റെ മറ്റു ഭാ​ഗങ്ങളിലുമായി കുടുങ്ങി കിടക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.

Web Desk
Last updated: April 20, 2023 12:12 PM
Web Desk
Published: April 20, 2023
Share

ദില്ലി: യുഎഇ വിദേശകാര്യ – അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറുമായി സുഡാനിലെ സ്ഥിതിഗതികളെക്കുറിച്ച് ചർച്ച നടത്തി. സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായി ഇന്ത്യ നീക്കം തുടരുന്നതിനിടെയാണ് ഇരുവിദേശകാര്യമന്ത്രിമാരും തമ്മിൽ ഫോണിലൂടെ ചർച്ച നടത്തിയത്. നേരത്തെ സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായും ജയ്ശങ്ക‍ർ സുഡാൻ വിഷയം ചർച്ച ചെയ്തിരുന്നു.

സൈനിക മേധാവിയും അ‍ർധ സൈനിക മേധാവിയും തമ്മിൽ ആഴ്‌ചകൾ നീണ്ട അധികാര തർക്കത്തിന് ശേഷമാണ് സുഡാനിൽ അഭ്യന്തര സംഘ‍ർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘ‍ർഷങ്ങളിൽ ഇതുവരെ ഇരുന്നൂറോളം പേ‍ർ മരണപ്പെട്ടെന്നാണ് വിവരം. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. വെടിയേറ്റ പല‍രും രക്തം വാ‍ർന്നു മരിക്കുകയാണെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാത്തതിനാൽ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്നും മനുഷ്യാവകാശ പ്രവ‍ർത്തകർ പറയുന്നു.

സൈനിക മേധാവിയും സൈനിക ഭരണാധികാരിയുമായ ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാനും, അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ (ആർഎസ്‌എഫ്) കമാൻഡർ ജനറൽ മുഹമ്മദ് ദഗാലോ എന്നിവരും തമ്മിലുള്ള അധികാര തർക്കമാണ് സുഡാനെ പ്രതിസന്ധിയിലാക്കിയ അഭ്യന്തര സംഘ‍ർഷത്തിലേക്ക് വഴി തുറന്നത്. നൂറുകണക്കിന് ഇന്ത്യക്കാരാണ് തലസ്ഥാനമായ ഖർത്തൂമിലും സുഡാൻ്റെ മറ്റു ഭാ​ഗങ്ങളിലുമായി കുടുങ്ങി കിടക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.

TAGGED:India-Saudiindia-uaeS. JaishankarSaudisaudi arabiasudanUAEUnited Nations
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsUncategorized

അർജുനായി കാത്ത് കേരളം; രക്ഷാ ദൗത്യം നിർണായക ഘട്ടത്തിൽ

July 25, 2024
Editoreal Plus

ആറാം മാസത്തിൽ പിറന്ന കുഞ്ഞിന്‍റെ ജീവൻ നിലനിർത്താൻ സഹായം തേടി മാതാപിതാക്കൾ

June 20, 2023
Editoreal PlusNews

സഞ്ചാരികളേ ഇതിലേ…, പർവ്വത നിരകളിലെ ‘പറക്കുംതളിക’ കാണാം!

August 16, 2022
News

 യു.എൻ ആസ്ഥാനത്ത് മഹാത്മാ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യും

November 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?