ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (ബിബിസി) എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് എന്‍ഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശ വിനിയമ ചട്ടം (ഫെമ)ലംഘിച്ചെന്ന് ആരോപിച്ചാണ് കേസ്.
നേരത്തെ ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് മൂന്ന് ദിവസത്തോളം റെയ്ഡ് നടത്തിയത്. ബിബിസി സ്ഥാപനങ്ങളിലെ വരുമാനവും ലാഭവും അവരുടെ പ്രവര്‍ത്തനങ്ങളുടെ അളവുമായി പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ആദായ നികുതി വകുപ്പ് റെയ്ഡിന് ശേഷം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി കേസെടുത്തിരിക്കുന്നത്.
ഇന്ത്യ- ദ മോദി ക്വസ്റ്റന്‍ എന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നലെയാണ് ബി.ബി.സി ഓഫീസുകളില്‍ റെയ്ഡ് നടന്നത്. ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ഡോക്യുമെന്ററിക്കെതിരെ വലിയ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. രാജ്യത്തുടനീളം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് തടയുകയും സാമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.