ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവും നടിയുമായി ഖുശ്ബു സുന്ദറിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്.
ഖുശ്ബു ഒരു ഫോട്ടോ അടക്കം ട്വിറ്ററിൽ, ഈ വിവരം ഖുശ്ബു പങ്കുവച്ചിട്ടുണ്ട്. “പനി അധികമായി. അത് എന്നെ ബാധിച്ചു. കടുത്ത പനിയും ശരീരവേദനയും തളർച്ചയും കാരണം ആശുപത്രിയിലായി. അപ്പോളോ ഹൈദരാബാദിലാണ് ഉള്ളത്” – ഖുശ്ബു ട്വീറ്റ് ചെയ്തു. ശരീരം എന്തെങ്കിലും തളര്‍ച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുതെന്നും. താന്‍ ഇപ്പോള്‍ സുഖപ്പെടുന്ന അവസ്ഥയിലാണെന്നും ഖുശ്ബു പറയുന്നു.
Like I was saying, the flu is bad. It has taken its toll on me. Admitted for very high fever, killing body ache and weakness. Fortunately, in good hands at @Apollohyderabad
Pls do not ignore signs when your body says slow down. On the road to recovery, but long way to go. pic.twitter.com/FtwnS74pko
— KhushbuSundar (@khushsundar) April 7, 2023
അടുത്തിടെയാണ് ഖുശ്‌ബു എട്ടാം വയസിൽ കുടുംബത്തിൽ നിന്നുണ്ടായ ലൈംഗീക അതിക്രമം വെളിപ്പെടുത്തിയത് ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു. അച്ഛൻ തന്നെ ലൈംഗീകമായി ചൂഷണം ചെയ്തുവെന്നും 15 വയസുള്ളപ്പോഴാണ് ഇതിനെതിരെ സംസാരിക്കാൻ ധൈര്യമുണ്ടായതെന്നുമാണ് നടി പറഞ്ഞത്.