EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പതിവ് തെറ്റിക്കാതെ ദുബായ് പോലീസ്, തടവുകാരുടെ കുടുംബങ്ങൾക്ക് സഹായം നൽകി 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പതിവ് തെറ്റിക്കാതെ ദുബായ് പോലീസ്, തടവുകാരുടെ കുടുംബങ്ങൾക്ക് സഹായം നൽകി 
News

പതിവ് തെറ്റിക്കാതെ ദുബായ് പോലീസ്, തടവുകാരുടെ കുടുംബങ്ങൾക്ക് സഹായം നൽകി 

Web desk
Last updated: April 4, 2023 7:13 AM
Web desk
Published: April 4, 2023
Share

ത​ട​വു​കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ സംരക്ഷണവും സ​ഹാ​യ​വും ന​ൽ​കു​ന്ന പതിവ് ​ തെ​റ്റി​ക്കാ​തെ ദുബായ് പൊ​ലീ​സ്. നൂറ് ക​ണ​ക്കി​ന്​ ത​ട​വു​കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ താ​മ​സ സ്ഥ​ല​ങ്ങ​ളു​ടെ വാ​ട​ക​യും അവരുടെ മക്ക​ളു​ടെ സ്കൂ​ൾ ഫീ​സും ബ​ന്ധു​ക്ക​ളു​ടെ ചികി​ത്സ ചെല​വു​ക​ളുമെല്ലാം ന​ൽ​കി​യ​താ​യി അധികൃതർ വ്യ​ക്ത​മാ​ക്കി. കഴിഞ്ഞ വ​ർ​ഷം മാ​ത്രം ത​ട​വു​കാ​ർ​ക്ക് 1.1കോ​ടി ദി​ർ​ഹ​ത്തിന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യമാണ് സേ​ന​യു​ടെ ഹ്യുമാനി​റ്റേ​റി​യ​ൻ കെ​യ​ർ വ​കു​പ്പ് നൽകിയത്.

ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ളും കൂട്ടാ​യ്മ​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ തടവുകാരു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്‌ സ​ഹാ​യം നൽ​കി​യ​തെ​ന്ന്​ വ​കു​പ്പ്​ ത​ല​വ​ൻ ക്യാ​പ്​​റ്റ​ൻ ഹ​ബീ​ബ്​ അ​ൽ സ​റൂ​നി പ​റ​ഞ്ഞു. പ്ര​യാ​സ​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി​യാ​ണ്​ സ​ഹാ​യ​മെ​ത്തി​ക്കുക. കൂടാതെ സ്ത്രീ ​ത​ട​വു​കാ​രു​ടെ പ്ര​സ​വവും മ​റ്റ് അ​നു​ബ​ന്ധ ചെല​വു​ക​ളും ദുബായ് പൊ​ലീ​സ്​ ഏ​റ്റെ​ടു​ത്ത്​ നി​ർ​വഹി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടും. വ​സ്ത്ര​ങ്ങ​ൾ, വ്യ​ക്തി​ഗ​ത ശു​ചി​ത്വം പാ​ലി​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ വസ്തുക്കൾ, മ​റ്റ് ആ​വ​ശ്യ​ വ​സ്തു​ക്ക​ൾ എ​ന്നി​വ​യും എ​ത്തി​ച്ചു നൽകിയിട്ടു​ണ്ട്.

തടവു​കാ​രു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്താ​ൻ വി​വി​ധ വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ളും പൊ​ലീ​സ്​ ന​ട​പ്പാ​ക്കി വരുന്നുണ്ട്. അതേസമയം തടവു​കാ​ർ​ക്ക്​ ശി​ക്ഷാ​ കാ​ലാ​വ​ധി​ക്ക് കഴിഞ്ഞതിന് ശേ​ഷം സ​മൂ​ഹ​ത്തി​ൽ നല്ല ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കാ​നും തൊ​ഴി​ൽ കണ്ടെ​ത്താ​നും സ​ഹാ​യ​ക​ര​മാ​കു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ക്കുക കൂടിയാണ് പൊ​ലീ​സ്​ ഇതുവഴി ല​ക്ഷ്യ​മി​ടു​ന്ന​ത്.

TAGGED:dubaidubai policeUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ
  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ
  • പാകിസ്ഥാൻ സൈന്യം ഗാസയിലേക്ക്, ഇസ്രയേലിനായി ഹമാസിനെ തീർക്കും?
  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ

You Might Also Like

News

സുല്‍ത്താന്‍ അല്‍ നെയാദി യുഎഇയില്‍ തിരിച്ചെത്തി; ഗംഭീര സ്വീകരണം നല്‍കി രാജ്യം

September 18, 2023
News

കൊൽക്കത്ത കൊലപാതകം: ഓരോ 2 മണിക്കൂറിലും ക്രമസമാധാന റിപ്പോർട്ട് നൽകണം;സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം

August 18, 2024
News

യുഎഇയിൽ 412 പുതിയ കോവിഡ് കേസുകൾ കൂടി

September 10, 2022
News

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജല സവാരിക്ക് ഇന്ത്യയിൽ തുടക്കമാവുന്നു

January 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?