EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അമ്മയുടെ ആമസോൺ അക്കൗണ്ട് വഴി അഞ്ചു വയസുകാരിയായ മകൾ ഓർഡർ ചെയ്തത് 2.47 ലക്ഷം രൂപയുടെ കളിപ്പാട്ടങ്ങൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അമ്മയുടെ ആമസോൺ അക്കൗണ്ട് വഴി അഞ്ചു വയസുകാരിയായ മകൾ ഓർഡർ ചെയ്തത് 2.47 ലക്ഷം രൂപയുടെ കളിപ്പാട്ടങ്ങൾ
News

അമ്മയുടെ ആമസോൺ അക്കൗണ്ട് വഴി അഞ്ചു വയസുകാരിയായ മകൾ ഓർഡർ ചെയ്തത് 2.47 ലക്ഷം രൂപയുടെ കളിപ്പാട്ടങ്ങൾ

News Desk
Last updated: April 3, 2023 12:46 PM
News Desk
Published: April 3, 2023
Share

അമ്മയുടെ ഫോണിൽ കളിക്കുന്നതിനിടെ അഞ്ചു വയസുകാരി ആമസോൺ വഴി ഓർഡർ ചെയ്തത് 2.47 ലക്ഷം രൂപയുടെ കളിപ്പാട്ടങ്ങൾ. യുഎസിലെ മസാച്യുസെറ്റിലെ ലില വരിസസ്കോ എന്ന കുട്ടിയാണ് അമ്മയ്ക്ക് പണി കൊടുത്തത്. പുറത്തുപോയി വരുന്ന സമയത്ത് കാറിൽ വച്ച് അമ്മ കുട്ടിക്ക് ഫോൺ നൽകിയിരുന്നു. ഈ സമയത്താണ് കുട്ടി ഫോണിലുണ്ടായിരുന്ന ആമസോൺ അക്കൗണ്ടിൽ നിന്ന് കളിപ്പാട്ടങ്ങളും ഷൂവുകളുമടക്കം ലക്ഷങ്ങളുടെ ഓർഡർ നൽകിയത്. 10 കളിപ്പാട്ടങ്ങളും 10 ജോഡി കൗഗേൾ ബൂട്ടുകളുമാണ് കുട്ടി ഓർഡർ ചെയ്തത്.

ജീപ്പുകളും ബൈക്കുകളും ഉൾപ്പെടെയുള്ള കളിപ്പാട്ടങ്ങളുടെവില 2.61 ലക്ഷം രൂപയാണ്. കൂടാതെ ബൂട്ട് ഒന്നിന് 49,000 രൂപയാണ് വിലയെന്നും കുട്ടിയുടെ മാതാവായ ജെസിക്ക നൺസ് പറഞ്ഞു. ആമസോൺ ഓർഡർ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് 10 കളിപ്പാട്ടങ്ങളും ഏഴ് സൈസിലുള്ള സ്ത്രീകളുടെ 10 ബൂട്ടുകളും ഓർഡർ ചെയ്തതായി കണ്ടെത്തിയത്. അതിൽ ബൂട്ടുകളുടെ ഓർഡർ പെട്ടന്ന് തന്നെ റദ്ദാക്കാൻ സാധിച്ചു. പകുതി കളിപ്പാട്ടങ്ങളുടെ ഓർഡറും റദ്ദാക്കി. എന്നാൽ അഞ്ചെണ്ണം റദ്ദാക്കാൻ സാധിച്ചില്ല. ഓർഡർ ചെയ്ത വിവരം അറിയാൻ വൈകിപ്പോയതിനാലാണ് അങ്ങനെ സംഭവിച്ചത് എന്നും മാതാവ് കൂട്ടിച്ചേർത്തു.

ഓർഡർ ചെയ്തിരിക്കുന്ന കളിപ്പാട്ടങ്ങൾ തിരിച്ചയക്കാൻ സാധിക്കാത്തവയാണ്. എന്നാൽ പുലർച്ചെ രണ്ടു മണിക്ക് ആമസോണിന്റെ ഓഫീസിലെത്തി എന്തെങ്കിലും ചെയ്യണമെന്ന് കരഞ്ഞു​കൊണ്ട് അഭ്യർഥിച്ചുവെന്ന് ജെസിക്ക പറഞ്ഞു. എങ്കിലും ഈ സംഭവത്തിൽ കുട്ടിയെ വഴക്കു പറഞ്ഞിട്ടില്ലെന്നും അവൾ നന്നായി പെരു​മാറുമ്പോൾ അവൾക് ഇഷ്ടമുള്ള കളിപ്പാട്ടങ്ങൾ നൽകാമെന്നും അവ​ളോട് പറഞ്ഞുവെന്ന് ജസീക്ക കൂട്ടിച്ചേർത്തു.

TAGGED:AmazonchildMassachusettsUS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

EntertainmentNews

മോഹൻലാലിൻ്റെ ലോകകപ്പ് ട്രിബ്യൂട്ട് ഗാനം

October 31, 2022
News

കണ്ണീർ കടലായി താനൂർ: തൂവൽതീരം ബീച്ചിൽ ബോട്ട് മറിഞ്ഞ് 21 പേർ മരണം, മരിച്ചവരിൽ ആറ് കുട്ടികളും

May 7, 2023
News

വന്ദേഭാരത് എക്സ്പ്രസ്സിന് കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ

May 23, 2023
News

ഞങ്ങൾക്ക് മതിയായി, ഇനി എല്ലാം അവർ ഒറ്റയ്ക്ക് നോക്കട്ടെ: ഷെയ്ഖ് ഹസീനയുടെ മകൻ

August 6, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?