ട്വിറ്ററിലെ തന്റെ ബയോ മാറ്റി രാഹുൽ ഗാന്ധി. ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് ശേഷമാണ് ബയോ മാറ്റിയത്. ‘മെമ്പർ ഓഫ് പാർലമെന്റ്’ എന്നത് മാറ്റി ‘അയോഗ്യനാക്കപ്പെട്ട എംപി’ എന്നാണ് രാഹുൽ ഗാന്ധിയുടെ ഇപ്പോഴത്തെ ട്വിറ്റർ ബയോ.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഡൽഹിയിലെ രാജ്ഘട്ടിൽ നടത്തുന്ന സത്യാഗ്രഹം തുടരുകയാണ്. പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുകയാണെന്ന് കാണിച്ച് ആദ്യം പൊലീസ് സത്യാഗ്രഹത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇക്കാര്യം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെ പൊലീസ് അനുമതി നൽകുകയായിരുന്നു.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രിയങ്കാഗാന്ധി എന്നിവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനോടുനുബന്ധിച്ച് ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യും. ദേശീയതലത്തില്‍ കോണ്‍ഗ്രസ് ആവിഷ്‌കരിക്കുന്ന പ്രതിഷേധപരിപാടികളുടെ തുടക്കമായിരിക്കും രാജ്ഘട്ടിലെ സത്യാഗ്രഹം. ‘മോദി’ സമുദായത്തെ അപകീർത്തിപ്പെടുത്തി എന്ന കേസിൽ സൂറത്ത് കോടതി വിധിക്ക് പിന്നാലെ രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്നും ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കുകയായിരുന്നു.