EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇസ്രായേൽ വിമാനങ്ങൾക്ക് ഒമാൻ വ്യോമാതിർത്തിയിലൂടെ പറക്കാം, ലാൻഡിങ്ങിന് അനുമതിയില്ല
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇസ്രായേൽ വിമാനങ്ങൾക്ക് ഒമാൻ വ്യോമാതിർത്തിയിലൂടെ പറക്കാം, ലാൻഡിങ്ങിന് അനുമതിയില്ല
News

ഇസ്രായേൽ വിമാനങ്ങൾക്ക് ഒമാൻ വ്യോമാതിർത്തിയിലൂടെ പറക്കാം, ലാൻഡിങ്ങിന് അനുമതിയില്ല

Web desk
Last updated: March 21, 2023 6:47 AM
Web desk
Published: March 21, 2023
Share

ഇസ്രായേൽ വിമാനക്കമ്പനികൾക്ക് ഒമാൻ വ്യോമാതിർത്തിയിലൂടെ പറക്കാൻ മാത്രമേ അനുമതി നൽകിയിട്ടുള്ളൂ. ലാൻഡ് ചെയ്യാൻ അനുവാദമില്ലെന്ന്​ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) പ്രസിഡന്റ് നായിഫ് അൽ അബ്രി അറിയിച്ചു. 2022ലെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നേട്ടങ്ങളും നടപ്പുവർഷത്തെ പദ്ധതികളെ കുറിച്ചും വാർത്തസമ്മേളനത്തിൽ സംസാരിക്കവേയാണ്​ അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

അതോറിറ്റി പുറത്തു വിട്ട പ്രസ്താവനയിലെ കാര്യങ്ങൾ വളരെ വ്യക്തമാണ്. ഇസ്രായേൽ എയർലൈനുകൾക്ക് ഒമാന്റെ വ്യോമാതിർത്തിയിലൂടെ പറക്കാൻ മാത്രമുള്ള അനുവാദമേ നൽകിയിട്ടുള്ളൂ. ലാൻഡിങ്ങിന് അനുമതിയില്ല. അതേസമയം അന്താരാഷ്ട്ര ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് അനുസൃതമായി അടിയന്തര ലാൻഡിങ്​ സാഹചര്യമുണ്ടെങ്കിൽ മാത്രം ഒമാനിൽ ലാൻഡ് ചെയ്യാം. എന്നാൽ അത്തരം സാഹചര്യങ്ങളിൽ അല്ലാതെ ഒരു കാരണവശാലും ഒമാനി വിമാനത്താവളങ്ങളിൽ ഇറാനിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതിയില്ലെന്നും അൽ അബ്രി പറഞ്ഞു.

എന്നാൽ ക​രാ​റി​ൽ​ ഏർപ്പെട്ട 193 രാ​ജ്യ​ങ്ങ​ളി​ലെ അന്താരാഷ്ട്ര യാ​ത്ര​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ​ക്ക് വി​വേ​ച​നം പാ​ടി​ല്ലെ​ന്നാ​ണ് വ്യവസ്ഥ. ഇതിന് അനുസൃതമായാണ് വ്യോമപാത തു​റ​ന്ന് കൊ​ടു​ക്കു​ന്ന​തെ​ന്ന് അധികൃതർ വ്യ​ക്​​ത​മാ​ക്കി​. കൂടാതെ വ്യോ​മ​പാ​ത തുറന്ന് കൊ​ടു​ത്ത​ത്​ ഇസ്രായേൽ വിമാനങ്ങൾക്ക് ഏ​ഷ്യ​യി​ലെ വി​വി​ധ രാജ്യങ്ങളിലേക്കുള്ള വി​മാ​ന യാ​ത്രാ​സ​മ​യം കുറയ്ക്കാൻ സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ്​ കരുതുന്നത്.

 

TAGGED:Israyel FlightsOmanUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

126 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പുകേസിൽ പ്രവീൺ റാണ പിടിയിൽ

January 12, 2023
EntertainmentNews

പത്തൊമ്പതാം നൂറ്റാണ്ട് പോലുള്ള ചവറ് സിനിമകള്‍ തെരഞ്ഞെടുത്ത് ജൂറിയെ ബുദ്ധിമുട്ടിക്കരുത്; രഞ്ജിത്ത് ഇടപെട്ടതായി നേമം പുഷ്പരാജിന്റെ ശബ്ദരേഖ

August 6, 2023
News

എംപി റിതേഷ് പാണ്ഡെ ബിഎസ്പി വിട്ട് ബിജെപിയില്‍; പ്രധാനമന്ത്രി പാര്‍ലമെന്റ് ക്യാന്റീനില്‍ ഭക്ഷണത്തിനായി ക്ഷണിച്ച എംപിമാരില്‍ ഒരാള്‍

February 25, 2024
News

ഓസ്ട്രേലിയയില്‍ മരുന്നുക്ഷാമം രൂക്ഷം; അടിയന്തിര നടപടിവേണമെന്ന് ആവശ്യം

August 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?