EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മിൻസ മറിയത്തിന്റെ മരണം ; സ്കൂൾ ബസ്സിലെ സുരക്ഷയ്ക്ക് കണ്ടുപിടിത്തവുമായി ഖത്തറിലെ വിദ്യാർത്ഥികൾ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മിൻസ മറിയത്തിന്റെ മരണം ; സ്കൂൾ ബസ്സിലെ സുരക്ഷയ്ക്ക് കണ്ടുപിടിത്തവുമായി ഖത്തറിലെ വിദ്യാർത്ഥികൾ 
News

മിൻസ മറിയത്തിന്റെ മരണം ; സ്കൂൾ ബസ്സിലെ സുരക്ഷയ്ക്ക് കണ്ടുപിടിത്തവുമായി ഖത്തറിലെ വിദ്യാർത്ഥികൾ 

Web desk
Last updated: March 16, 2023 10:29 AM
Web desk
Published: March 16, 2023
Share

കുട്ടികൾ സ്കൂൾ ബസ്സിൽ കുടുങ്ങി പോവാതിരിക്കാൻ സുരക്ഷാ സംവിധാനവുമായി ഖത്തറിലെ വിദ്യാർത്ഥികൾ. ക​ഴി​ഞ്ഞ വ​ർ​ഷം അ​ൽ വ​ക്​​റ​യി​ലെ സ്കൂളിൽ കെ ജി വിദ്യാർത്ഥിയായിരുന്ന മി​ൻ​സ മ​റി​യം ജേക്കബ് എ​ന്ന നാല് വയസ്സുകാരി സ്കൂൾ ബസ്സിൽ വച്ച് മരണപ്പെട്ടിരുന്നു. ബസ്സിനുള്ളിൽ ഉ​റ​ങ്ങി​പ്പോ​യ​തി​നെ തു​ട​ർ​ന്ന്​ ശ്വാ​സം​മു​ട്ടി മരിക്കുകയായിരുന്നു. ഖ​ത്ത​റി​ലെ പ്ര​വാ​സി​ സമൂഹത്തിനും സ്വ​ദേ​ശി​ക​ൾ​ക്കു​മെ​ല്ലാം ഇത് വലിയ ദുഃഖമുണ്ടാക്കി. ഈ ​സംഭവമാണ് ഖത്തറിലെ ര​ണ്ടു​ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ​ സ്കൂൾ ബസിൽ ഘടിപ്പിക്കുന്ന സെൻസർ കണ്ട് പിടിക്കാൻ പ്രേരിപ്പിച്ചത്.

വീ​ട്ടി​ൽ​നി​ന്ന് സ്​​കൂ​ളി​ലേ​ക്ക്​ രാവിലെയുള്ള യാ​ത്ര​യി​ൽ കു​ട്ടി​ക​ൾ ബ​സി​ൽ കു​ടു​ങ്ങി​ പോകാതിരിക്കാനാണ് പുതിയ കണ്ടുപിടിത്തം. മ​ഹ അ​ബ്​​ദു​ല്ല അ​ൽ മ​ർ​റി, റാ​ണ മു​ഹ​മ്മ​ദ്​ എന്നീ ര​ണ്ട്​ ഖ​ത്ത​രി വി​ദ്യാ​ർ​ഥി​നി​ക​ളാണ് ഇതിന് പിന്നിൽ. പ്ര​ശ​സ്​​ത​മാ​യ അ​ൽ ആ​ൻ​ഡ​ല​സ്​ പ്രൈ​മ​റി ഗേ​ൾ​സ്​ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് ഇവർ. മിൻസ മറിയത്തിന്റെ മരണം ഇവരെ വിഷമത്തിലാക്കിയിരുന്നു. തുടർന്നുള്ള ആലോചനയിലാണ് സ്​​കൂ​ൾ ബ​സി​ൽ കു​ട്ടി​ക​ൾ ഉ​റ​ങ്ങി​പ്പോ​യാ​ൽ ക​ണ്ടെ​ത്താ​നു​ള്ള സെൻസർ സംവിധാനം ഇവർ കണ്ടെത്തിയത്. സ്​​കൂ​ൾ ബസിന്റെ ഡോ​റി​ൽ ഘ​ടി​പ്പി​ക്കു​ന്ന സെ​ൻ​സ​ർ വഴി ബ​സി​ലു​ള്ള കു​ട്ടി​ക​ളു​ടെ എ​ണ്ണം കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ സാധിക്കും.

അതേസമയം കു​ട്ടി​ക​ളു​മാ​യി ബ​സ്​ ല​ക്ഷ്യ സ്ഥാനത്ത് എ​ത്തി​യാ​ൽ എ​ല്ലാ​വ​രും ഇ​റ​ങ്ങി​യോ എ​ന്ന്​ ​​സെ​ൻ​സ​ർ പ​റ​യും. അതുകൊണ്ട് തന്നെ കുട്ടികൾ ബ​സി​ൽ ഉ​റ​ങ്ങി​പ്പോ​വു​ക​യോ മ​റ്റോ സം​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​വില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കൂടാതെ ഡോ​റി​ലെ സെ​ൻ​സ​ർ സ്​​ക്രീ​നു​മാ​യി ബ​ന്ധി​പ്പി​ച്ച് ബസിനുള്ളിൽ പ്ര​വേ​ശി​ച്ച​വ​രു​ടെ കൃ​ത്യ​മാ​യ എണ്ണവും ഇതിലൂടെ അ​ട​യാ​ള​പ്പെ​ടു​ത്താം. കുട്ടികളെ ഇ​റ​ക്കി വിട്ടതിന് ശേഷം ബ​സ്​ സ്‌കൂളിലോ പാ​ർ​ക്കി​ങ്​ സ്​​റ്റേ​ഷ​നി​ലോ എത്തുമ്പോൾ സ്​​ക്രീ​നി​ൽ ബസിനകത്തുള്ളവരുടെ എ​ണ്ണം തെ​ളി​യും. ആരെങ്കിലും ബസ്സിനുള്ളിൽ അ​വ​ശേ​ഷി​ക്കു​ന്നു​വെ​ങ്കി​ൽ ഡ്രൈ​വ​ർ​ക്കും ചു​മ​ത​ല​യു​ള്ള​വ​ർ​ക്കും മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ക​യും ചെ​യ്യു​ന്ന​താ​ണ്​ സംവിധാനം.

കണ്ടുപിടിത്തവുമായി മ​ഹ​യും റാ​ണ​യും ഖ​ത്ത​ർ യൂ​ണിവേ​ഴ്​​സി​റ്റി​യി​ലെ വി​ദ​ഗ്​​ധ​രെ സ​മീ​പിച്ചു​. സർവകലാശാല എൻ​ജി​നീ​യ​ർ​മാ​രു​ടെ സഹായത്തോടെ ഉ​പ​ക​ര​ണം കൂ​ടു​ത​ൽ ശാസ്ത്രീയമാക്കുകയും ചെയ്തു. സെൻസർ സംവിധാനം ലോ​ക​ത്തി​ന്റെ വി​വി​ധ ഭാഗങ്ങളിലുള്ള സ്​​കൂ​ളു​ക​ൾ​ക്ക്​ ഉപകാരപ്പെടുമെന്നും രക്ഷിതാക്കൾക്ക് ആശ്വാസം പ​ക​രു​ന്ന​തു​മാ​ണെ​ന്ന്​ ഇ​രു​വ​രും പറഞ്ഞു.

TAGGED:qatarSensor in school busUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ
  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ
  • പാകിസ്ഥാൻ സൈന്യം ഗാസയിലേക്ക്, ഇസ്രയേലിനായി ഹമാസിനെ തീർക്കും?
  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ

You Might Also Like

News

മെഡല്‍ ഏറ്റുവാങ്ങി കര്‍ഷക നേതാക്കള്‍; ഗംഗയിലൊഴുക്കുന്നതില്‍ നിന്ന് താത്കാലികമായി പിന്മാറി ഗുസ്തി താരങ്ങള്‍

May 30, 2023
News

നോട്ട് നിരോധനം ശരിവെച്ച് സുപ്രീം കോടതി

January 2, 2023
News

അ‍ർഹിച്ചതിലേറെ ശിക്ഷ അനുഭവിച്ചു: മഅദ്ദനിക്ക് വേണ്ടി കർണാടക സർക്കാരിന് കട്ജുവിൻ്റെ കത്ത്

June 1, 2023
News

സലാലായിൽ ഖരീഫ് സീസണിന് ഇന്ന് ഔദ്യോഗിക തുടക്കം

June 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?