EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശസ്ത്രക്രിയയ്ക്കായി നെയ്മർ ഖത്തറിൽ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > ശസ്ത്രക്രിയയ്ക്കായി നെയ്മർ ഖത്തറിൽ 
Sports

ശസ്ത്രക്രിയയ്ക്കായി നെയ്മർ ഖത്തറിൽ 

News Desk
Last updated: March 10, 2023 7:44 AM
News Desk
Published: March 10, 2023
Share

ഫ്ര​ഞ്ച്​ ലീഗ് മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ ബ്രസീലിയൻ താരം നെയ്മർ ശസ്ത്രക്രിയയ്ക്കായി ഖത്തറിൽ. ആസ്പെറ്റാർ സ്​​പോ​ർ​ട്സ് മെ​ഡി​സി​ൻ ആശുപത്രിയിലാണ് താ​ര​ത്തി​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ചികിത്സയ്ക്കായി ദോഹയിലെത്തിയ താരത്തിന്റെ ചി​കി​ത്സ ന​ട​പ​ടി​ക​ൾ പുരോഗമിക്കുകയാണെന്ന മെഡിക്കൽ റിപ്പോർട്ട്‌ ആ​സ്‍പെ​റ്റാ​ർ പുറത്ത് വിട്ടിട്ടുണ്ട്.

ര​ണ്ടാ​ഴ്ച മു​മ്പ് ഫ്ര​ഞ്ച് ലീ​ഗി​ൽ ലി​ല്ലെ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ 51ാം മി​നി​റ്റി​ലാ​യി​രു​ന്നു എതിർ താ​ര​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച് നെ​യ്മ​റി​ന്റെ കണങ്കാലിന് പ​രി​ക്കേ​റ്റ​ത്. അതേസമയം ഇതിന് മുൻപും നെ​യ്മ​ർ ആസ്‌പെറ്റാറിൽ ചികിത്സ തേ​ടി​യി​ട്ടു​ണ്ട്. 2019ൽ ​പരിശോധനയുടെ ഭാ​ഗ​മാ​യി താ​രം ആ​സ്‍പെ​റ്റാ​റി​ൽ എത്തി​യി​രു​ന്നു. 2018ൽ ഉണ്ടായ പരിക്കിന്റെ തു​ട​ർ​ചി​കി​ത്സ​യു​ടെ​യും പരിശോധനയുടെയും ഭാ​ഗ​മാ​യാണ് അ​ന്ന് താരം ഖ​ത്ത​റി​ലെ​ത്തി​യ​ത്.

സ്​​പോ​ർ​ട്സ് ആ​ൻ​ഡ് അ​ർ​ത്രോ​സ്കോ​പി​ക് സ​ർ​ജ​റി​യി​ൽ ലോ​ക പ്ര​ശ​സ്തി​യാ​ർ​ജി​ച്ച ആശുപത്രിയാണ് ആ​സ്‍പെ​റ്റാ​ർ. ഇവിടെ ലോകോത്തര കാ​യി​ക താ​ര​ങ്ങ​ൾ ചികിത്സയ്ക്കായി എ​ത്താ​റു​ണ്ട്. ഫ്ര​ഞ്ച് ക്ല​ബായ പിഎ​സ്ജി​യു​ടെ മെ​ഡി​ക്ക​ൽ പങ്കാളി കൂടിയാണ് ആ​സ്‍പെ​റ്റാ​ർ. 2007ൽ ​മ​ധ്യ​പൂ​ർവ ഏഷ്യ​യി​ലെ ആ​ദ്യ സ്​​പോ​ർ​ട്സ് മെ​ഡി​സി​ൻ ആ​ശു​പ​ത്രി​യാ​യാണ് ആ​സ്‍പെ​റ്റാ​ർ പ്രവർത്തനം ആ​രം​ഭി​ച്ച​ത്.

TAGGED:Aspetar hospitalDohaqatarUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വിവാഹം കഴിക്കാനാഗ്രഹിക്കുന്നവർക്ക് പുതിയ പ്ലാറ്റ് ഫോമുമായി യുഎഇ

September 17, 2022
News

‘അമ്മമാർ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും ആത്മാർത്ഥതയുടെയും പ്രതീകം’, അറബ് മാതൃദിനത്തിൽ ആശംസകളുമായി യുഎഇ പ്രസിഡന്റ് 

March 21, 2023
Sports

ലോകകപ്പ് രണ്ടാം ദിനം: ഇറാനെ വീഴ്ത്തി ഇംഗ്ലീഷ് പടയോട്ടം

November 21, 2022
Sports

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവും അശ്വിനും ടീമിലില്ല, ചാഹലും പുറത്ത്

September 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?