EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യയിൽ സ്വർണ്ണം വിൽക്കാൻ ഇനി ആറ് അക്ക ഹാൾമാർക്ക് നിർബന്ധം: പ്രവാസികൾക്ക് ​ഗുണകരമെന്ന് വിദ​ഗ്ദർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > ഇന്ത്യയിൽ സ്വർണ്ണം വിൽക്കാൻ ഇനി ആറ് അക്ക ഹാൾമാർക്ക് നിർബന്ധം: പ്രവാസികൾക്ക് ​ഗുണകരമെന്ന് വിദ​ഗ്ദർ
Business

ഇന്ത്യയിൽ സ്വർണ്ണം വിൽക്കാൻ ഇനി ആറ് അക്ക ഹാൾമാർക്ക് നിർബന്ധം: പ്രവാസികൾക്ക് ​ഗുണകരമെന്ന് വിദ​ഗ്ദർ

Web Editoreal
Last updated: March 8, 2023 8:22 AM
Web Editoreal
Published: March 8, 2023
Share

ഇന്ത്യയിൽ ഇനി മുതൽ എച്ച് യു ഐഡി (ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ) മുദ്രയില്ലാതെ സ്വർണ്ണം വിൽക്കാൻ സാധിക്കില്ല. 2 ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് ഇതു ബാധകമല്ല. പഴയ 4 മുദ്ര ഹാൾമാർക്കിംഗ്‌ ഉള്ള ആഭരണങ്ങളുടെ വിൽപന അനുവദിക്കില്ലെന്നാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഇന്ത്യാ ഗവൺമെന്റിന്റെ ഈ പുതിയ നിയന്ത്രണം എമിറേറ്റിസിൽ നിന്ന് സ്വർണ്ണം വാങ്ങുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ​ഗുണ കരമാകുമെന്നാണ് വ്യവസായ വി​ദ​ഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഹാൾമാർക്കിംഗ് മാറ്റം യുഎഇയിൽ നിന്ന് സ്വർണ്ണം വാങ്ങി ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാരെ ബാധിക്കില്ലെന്ന് വി​ദ​ഗ്ദർ പറയുന്നു.
ഇന്ത്യയിലെ സ്വർണ്ണത്തിന്റെ ഹാൾമാർക്കിംഗ് സംബന്ധിച്ച പുതിയ നിയമം ദുബായ് സ്വർണ്ണ, ജ്വല്ലറി വിപണിയെ നേരിട്ട് സ്വാധീനിച്ചേക്കില്ല. യുഎഇയിൽ അന്താരാഷ്‌ട്ര നിലവാരം സാക്ഷ്യപ്പെടുത്തിയ ഉയർന്ന ഗുണമേന്മയുള്ള സ്വർണം ഉള്ളതിനാൽ ദുബായ് സ്വർണ്ണ വിപണിക്ക് ഗുണം ചെയ്യുമെന്നും വിദ​ഗ്ദർ പറയുന്നു. ഇന്ത്യയിലെ പുതിയ ഹാൾമാർക്കിംഗ് നിയമങ്ങൾ സ്വർണ്ണത്തിന്റെ വില വർദ്ധനവിന് കാരണമായേക്കാം, ഈ സാഹചര്യത്തിൽ ഇന്ത്യക്കാരെ ​ദുബായ് സ്വർണ്ണ വിപണി കൂടുതൽ ആകർഷകമാക്കും .

ഇന്ത്യയിൽ വിൽക്കുന്ന ഓരോ ആഭരണത്തിന്റെയും വിൽപ്പന കണക്കിൽപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കണക്കിൽപെടാത്ത പഴയ സ്വർണം പോലും ഭാവിയിൽ അക്കൗണ്ടിൽപ്പെടുത്താനാകുമെന്നും ഇതുമൂലം സ്വർണ്ണത്തിന്റെ കൃത്യമായ കണക്ക് ശേഖരിക്കാനാകും. അക്കങ്ങളും അക്ഷരങ്ങളും അടങ്ങുന്ന സവിശേഷമായ 6 അക്ക ആൽഫാന്യൂമെറിക് കോഡാണ് എച്ച് യു ഐഡി. മുദ്രയും മറ്റു 2 ഗുണമേന്മാ മാർക്കുകളുമുള്ള പുതിയ രീതി 2021-ലാണ് നിലവിൽ വന്നത്. എങ്കിലും പഴയ 4 മുദ്ര ഹാൾമാർക്കിംഗ്‌ ആഭരണങ്ങൾ വിൽക്കുന്നതിന് ഇതുവരെ തടസ്സമില്ലായിരുന്നു. രണ്ടു തരം ഹാൾമാർക്കിംഗും തമ്മിലുള്ള ആശയക്കുഴപ്പം പരിഹരിക്കാനാണ് പുതിയ തീരുമാനം. പഴയ സ്റ്റോക്ക് വിറ്റഴിക്കാൻ ജ്വല്ലറികൾക്ക് 9 മാസം സാവകാശം നൽകിയിട്ടുണ്ട്. പഴയ മുദ്രണ രീതിയിലുള്ള ആഭരണങ്ങൾ മാറ്റിയെടുക്കാൻ തടസ്സമില്ല.

TAGGED:GoldHallmark Unique Identificationindia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

Business

വന്ദേഭാരത് ട്രെയിനിൽ കൂടുതൽ മാറ്റങ്ങൾ വരുത്തി റെയിൽവേ

July 24, 2023
BusinessDiaspora

ജിസിസിയിലെ വിദേശ താമസ‍ക്കാർക്ക് വിസ ഓൺ അറൈവൽ അനുവദിച്ച് കുവൈത്ത്

August 12, 2025
India v Pakistan - ICC Men's T20 World Cup 2021
NewsSports

ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇരുട്ടടി: ലോകകപ്പിലെ ഇന്ത്യ – പാക് മത്സര തീയതി മാറ്റും

July 26, 2023
Business

ആകാശ എയർലൈൻസ് അന്താരാഷ്ട്ര സർവ്വീസ് ആരംഭിക്കുന്നു, ആദ്യം ദോഹയിലേക്ക്

February 16, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?