EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒമാനിൽ നായയെയും പൂച്ചയെയും കൊണ്ടുവരുന്നവർക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഒമാനിൽ നായയെയും പൂച്ചയെയും കൊണ്ടുവരുന്നവർക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി
News

ഒമാനിൽ നായയെയും പൂച്ചയെയും കൊണ്ടുവരുന്നവർക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി

News Desk
Last updated: March 7, 2023 8:31 AM
News Desk
Published: March 7, 2023
Share

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളാ​യ നാ​യയെയും പൂച്ചയെയും ഒ​മാ​നി​ലേ​ക്ക് കൊണ്ടുവരുന്നവർക്ക്‌ സി​വി​ൽ ഏവിയേഷൻ അ​തോ​റി​റ്റി മാർഗ നിർദേശങ്ങൾ പുറത്തിറക്കി. നിർദേശങ്ങൾ പൂ​ർ​ണ​മാ​യി പാലിക്കണമെന്നും ഒ​മാ​നി​ൽ നി​രോ​ധനം ഏർപ്പെടുത്തിയിട്ടുള്ള വിഭാഗത്തിലെ നായകളെ കൊ​ണ്ടു​വ​രാ​ൻ അനുവദിക്കരുതെന്നും എയർലൈനുകാരോട് അ​ധി​കൃ​ത​ർ ആവശ്യപ്പെട്ടിട്ടുണ്ട്.

വളർത്തു മൃഗങ്ങളെ വി​മാ​ന​ത്തി​ൽ കയറ്റുന്നതിന് മുൻപായി ‘ബയാൻ’ വെബ്സൈറ്റ് മുഖേന ഇ​റ​ക്കു​മ​തി പെ​ർ​മി​റ്റ് നിർബന്ധമായും എ​ടു​ത്തി​രി​ക്ക​ണം. കൂടാതെ കയറ്റുമതി ചെ​യ്യു​ന്ന രാ​ജ്യ​ത്തി​ലെ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന മൃ​ഗാരോ​ഗ്യ സർട്ടിഫിക്കറ്റും കൈവശമുണ്ടായിരിക്കണം. വള​ർ​ത്തു​മൃ​ഗ​ത്തി​ന് നാ​ല് മാ​സ​ത്തി​ൽ കൂടുതൽ പ്രാ​യമുണ്ടായിരിക്കണമെന്നും നിർദേശത്തിൽ പറയുന്നു. കു​ത്തി​വെ​പ്പ് സംബന്ധമായ രേഖകൾ​ക്ക് മൈ​ക്രോ ചി​പ്പ് ഐ​ഡിയും ആവശ്യമാണ്.

അതേസമയം പേ​വി​ഷ കു​ത്തി​വയ്പ്പ് നടത്തിയതിന് ശേഷം ഒ​രു മാ​സ​ത്തി​നും ഒ​രു     ​വ​ർ​ഷ​ത്തി​നും ഇടയിലാണ് ഇ​റ​ക്കു​മ​തി ലൈസൻസിന് വേണ്ടി അ​പേ​ക്ഷി​ക്കേ​ണ്ട​ത്. നായകളുടെ കഴു​ത്തി​ൽ പ​ട്ട ഉണ്ടായിരിക്കുകയും വേ​ണം. അ​തി​നി​ടയിൽ പൊ​തു​സ്ഥ​ല​ങ്ങ​ളിലേക്ക് നായകളെ കൊ​ണ്ട് പോ​വു​ന്ന​വ​ർ​ക്കായി മസ്ക്കറ്റ് മു​നി​സി​പ്പാ​ലി​റ്റി നേ​ര​ത്തെ തന്നെ മാർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പുറപ്പെടുവിച്ചിരുന്നു. പൊ​തു​ജ​ന​ങ്ങ​ൾ എത്തുന്ന സ്ഥ​ല​ങ്ങളിൽ നായകൾ വി​സ​ർ​ജ​നം ന​ട​ത്തു​ന്ന​തും ഇവയുടെ മാ​ലി​ന്യ​ങ്ങ​ൾ നിക്ഷേപിക്കുന്നതും പൊതുജനങ്ങൾക്ക് പ്രയാസങ്ങൾ സൃ​ഷ്ടി​ക്കുന്നതായി കണ്ടെത്തിയിരുന്നു.

പൊ​തു​യി​ട​ങ്ങ​ളി​ൽ നാ​യകൾ വിസർജിക്കുന്നത് ത​ട​യാ​ൻ ഉ​ട​മ​ക​ൾ മുൻകരുതൽ എ​ടു​ക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്. അതേസമയം നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ 50 റിയാൽ പി​ഴ അ​ട​ക്കേ​ണ്ടി​വ​രും. കൂടാതെ ഇത്തരം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതു​ജ​ന​ങ്ങ​ൾക്ക്‌ 1111 ന​മ്പ​റി​ൽ വിളിക്കാവുന്നതാണ്.

വിലക്കേർപ്പെടുത്തിയിട്ടുള്ള നായകൾ

പി​റ്റ്ബു​ൾ, സ്റ്റാ​ഫോ​ർ​ഡ്ഷെ​യ​ർ ടെ​റി​യ​ർ, അമേരിക്കൻ ബു​ള്ളി, മാ​സ്റ്റി​ഫ്, ഫി​ലാ ബ്രസീലിറോ, ഡോ​ഗോ അ​ർ​ജ​ൻ​റീ​നോ, ജ​പാ​നീ​സ് ടോ​സ്റ്റ, റോ​ട്ട്വീ​ല​ർ, ഡോ​ബ​ർ​മാ​ൻ പി​ൻ​ച​ർ, പ്ര​സാ ക​നാ​റി​യോ, ബോ​ക്സ​ർ, ബു​ഇ​ർ​ബോ​ഇ​ൽ, കാ​സോ​സി​യ​ൻ ഷെ​പ്പ​ർ​ഡ് ഡോ​ഗ്, അ​നാ​ട്ടോ​ളി​യ​ൻ ക​ര​ബാ​ഷ്, ഗ്രേ​റ്റ് ഡ​യി​ൻ എന്നിങ്ങനെ വിവിധ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട സ​ങ്ക​ര​യി​നം നായകൾ​ക്ക് ഒ​മാ​നി​ൽ ഇ​റ​ക്കു​മ​തി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

TAGGED:AirportGuidelines for petsOmanUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Business

മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പിൽ വീണ്ടും മലയാളിത്തിളക്കം

March 22, 2023
News

സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ട് ഗണേഷ് കുമാർ: ഔദ്യോഗിക വസതി വേണ്ട, സ്റ്റാഫ് അംഗങ്ങളെ കുറയ്ക്കും

December 27, 2023
News

ക​ണ്ണൂ​രി​ല്‍ ഓ​ടിക്കൊണ്ടിരുന്ന കാ​റി​ന് തീ​പി​ടി​ച്ചു; ഗ​ര്‍​ഭി​ണി​യ​ട​ക്കം ര​ണ്ട് പേ​ര്‍ മ​രി​ച്ചു

February 2, 2023
News

ശിഹാബ് ചോറ്റൂർ സൗദിയിലെത്തി; അടുത്ത ലക്ഷ്യം മദീന

April 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?