EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായ് പൊലീസിന് കൈക്കൂലി വാഗ്ദാനം, പ്രവാസി അകത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദുബായ് പൊലീസിന് കൈക്കൂലി വാഗ്ദാനം, പ്രവാസി അകത്ത്
News

ദുബായ് പൊലീസിന് കൈക്കൂലി വാഗ്ദാനം, പ്രവാസി അകത്ത്

News Desk
Last updated: March 6, 2023 12:08 PM
News Desk
Published: March 6, 2023
Share

ദുബായ് പൊലീസിന് കൈക്കൂലി വാഗ്ദാനം ചെയ്താൽ എങ്ങനിരിക്കും. കഴിഞ്ഞ ദിവസം ദുബായി പൊലീസിന് കൈക്കൂലി വാഗ്ദാനം ചെയ്ത സംഭവത്തിൽ ഏഷ്യക്കാരനായ യുവാവിന് കിട്ടിയത് നല്ല എട്ടിന്‍റെ പണിയാണ്. വീസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയ ഒരു പ്രവാസിയെ ദുബായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ പുറത്തിറക്കാൻ വേണ്ടി സഹോദരനാണ് പൊലീസിനെ വിളിച്ച് കൈക്കൂലി വാഗ്ദാനം ചെയ്തത്. 10000 ദർഹം കൈക്കൂലിയായി നൽകാമെന്നും തന്‍റെ സഹോദരനെ കേസിൽ നിന്ന് മോചിപ്പിക്കണമെന്നുമായിരുന്നു ആവശ്യം

യുവാവിന്‍റെ ഓഫർ കിട്ടിയ ഉദ്യോഗസ്ഥൻ ഉടൻ തന്നെ വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചു. കൈക്കൂലിയുമായി എത്തിയാലുടൻ തൊണ്ടിമുതലുമായി കസ്റ്റഡിയിലെടുക്കാൻ മേലുദ്യോഗസ്ഥർ നിർദേശം നൽകി. ഇതനുസരിച്ച്, പണം സ്വീകരിക്കാമെന്ന് പൊലീസ് സന്നദ്ധത അറിയിച്ചു.തുടർന്ന് നൈഫ് പൊലീസ് സ്റ്റേഷനുള്ളിലെ ടോയ്‌ലറ്റിന് മുന്നിൽ വച്ച് പണം കൈമാറിയതും ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ പ്രതിക്കെതിരെ സർക്കാർ ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ധാനം ചെയ്തെന്ന കുറ്റമാണ് ചുമത്തിയത്. ആറ് മാസം തടവും 10,000 ദിർഹം പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം പ്രതിയെ യുഎഇയിൽ നിന്ന് നാടുകടത്താനും ദുബായ് ക്രിമിനൽ കോടതി ഉത്തരവിട്ടിട്ടുണ്ട്.

TAGGED:asia expatbriberydubai police
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Editoreal PlusNews

ചെമ്മരിയാടിനെ ലേലത്തിൽ വാങ്ങിയത് രണ്ട് കോടി രൂപയ്ക്ക് : റെക്കോർഡിട്ട് ഓസ്ട്രേലിയയിലെ യുവാക്കൾ

October 5, 2022
EntertainmentNews

രഞ്ജിത്തിന്റെ വിവാദ അഭിമുഖം; വിശദീകരണം തേടി സജി ചെറിയാന്‍

December 13, 2023
News

ജെയ്കും ചാണ്ടി ഉമ്മനും വന്ന് കണ്ടിട്ടുണ്ട്; ഞങ്ങള്‍ക്ക് സമദൂരം: ജി സുകുമാരന്‍ നായര്‍

August 14, 2023
News

ബെല്‍ത്തങ്ങാടി ക്വാറി കേസ്: പിവി അന്‍വര്‍ എംഎല്‍എയെ ഇഡി ചോദ്യം ചെയ്യുന്നു

February 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?