EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഭൂകമ്പം അനാഥനാക്കി, ദുഃഖം മറക്കാൻ ഇഷ്ടതാരമായ റൊണാൾഡോയെ കണ്ട് സിറിയൻ ബാലൻ  
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഭൂകമ്പം അനാഥനാക്കി, ദുഃഖം മറക്കാൻ ഇഷ്ടതാരമായ റൊണാൾഡോയെ കണ്ട് സിറിയൻ ബാലൻ  
News

ഭൂകമ്പം അനാഥനാക്കി, ദുഃഖം മറക്കാൻ ഇഷ്ടതാരമായ റൊണാൾഡോയെ കണ്ട് സിറിയൻ ബാലൻ  

Web desk
Last updated: March 5, 2023 8:54 AM
Web desk
Published: March 5, 2023
Share

ഭൂകമ്പം അനാഥനാക്കിയ സിറിയൻ ബാലന് സ്വപ്ന സാഫല്യം. ദുഃഖം മറക്കാൻ ഇഷ്​ട ഫുട്ബാൾ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോയെ കാണണമെന്നാണ് സിറിയൻ ബാലൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഈ വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ സൗദി അധികൃതർ കുട്ടിയുടെ ആഗ്രഹസാഫല്യത്തിന്​ വഴിയൊരുക്കി. തെക്കൻ തുർക്കിയയിലും വടക്കൻ സിറിയയിലുമായുണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ പിതാവിനെ നഷ്​ടപ്പെട്ട​ റബീഅ്​ ശാഹീൻ എന്ന സിറിയൻ ബാലനാണ്​​ സൗദിയിലെത്തി ഇഷ്​ട ഫുട്ബോൾ താരമായ ക്രിസ്​റ്റ്യാനോ റൊണാൾഡോയെ നേരിട്ട്​ കണ്ടത്.

പിതാവ്​ നഷ്​ടപ്പെട്ട ദുഃഖത്തിൽ കഴിയുന്നതിനിടെ റൊണാൾഡോയെ കാണാനുള്ള അതിയായ ആഗ്രഹം ഒരു മാധ്യമ പ്രവർത്തകനോടാണ് റബീഅ്​ പങ്കുവച്ചത്. ആ ആഗ്രഹം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇത്​ ശ്രദ്ധയിൽപ്പെട്ട സൗദി പൊതുവിനോദ അതോറിറ്റി ചെയർമാൻ അമീർ തുർക്കി ആലുശൈഖാണ്​​ സിറിയൻ ബാലനെ​ അൽനസ്​ർ ക്ലബിലെത്തിച്ച്​ ഇഷ്ട താരത്തെ നേരിൽ കാണാൻ അവസരമൊരുക്കുകയായിരുന്നു.

മാതാവിനൊപ്പമാണ് റബീഅ്​ സൗദിയിലെത്തിയത്​. സൗദി പ്രീമിയർ ലീഗിലെ അൽനസ്​റും അൽബാത്വിനും തമ്മിലുള്ള മത്സരത്തിന് മുമ്പാണ്​ റബീഅ് റൊണാൾഡോയെ നേരിൽ കണ്ടത്. അൽനസ്​ർ ക്ലബിൽ വെച്ച്​ റബീഅ്​നെ റൊണാൾഡോ സ്വീകരിച്ചു. അതേസമയം പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തോടെയാണ്​ അൽനസ്​ർ ക്ലബിലെത്തിയതെന്ന് റബീഅ് പറഞ്ഞു. പ്രിയതാരം റൊണാൾഡോയെ കണ്ട നിമിഷം ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. സ്വപ്​നം സാക്ഷാത്കരിച്ചിക്കുന്നുവെന്ന്​ റൊണാൾഡോയെ കണ്ട ശേഷം റബീഅ്​ പറഞ്ഞു.

TAGGED:christiano ronaldoSyriaTurkeyTurkey earthquake 2023
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ
  • യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ്
  • മലപ്പുറത്ത് നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു
  • കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ചും കരഞ്ഞും വിജയ്

You Might Also Like

DiasporaNews

പുതുവത്സരത്തിൽ ദുബായിലും യുഎഇയിലും ഫ്രീയായി വെടിക്കെട്ട് കാണാൻ പറ്റുന്നത് എവിടെയൊക്കെ?

December 30, 2024
News

സായുധ കലാപത്തിന് സാധ്യത; ജര്‍മ്മനിയില്‍ വ്യാപക റെയ്ഡ്

December 8, 2022
News

HMPV വൈറസ് ശൈത്യകാലത്തെ സാധാരണ രോഗം; ആശങ്ക വേണ്ടെന്ന് ചൈന

January 4, 2025
News

ജനുവരിയിൽ ക്രിസ്മസ് ആഘോഷിക്കുന്ന ഒരു നാട്

December 23, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?