EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേരളത്തിൽ സ്രാങ്ക് ലൈസൻസ് നേടുന്ന ആദ്യ വനിതയായി എസ് സന്ധ്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേരളത്തിൽ സ്രാങ്ക് ലൈസൻസ് നേടുന്ന ആദ്യ വനിതയായി എസ് സന്ധ്യ
News

കേരളത്തിൽ സ്രാങ്ക് ലൈസൻസ് നേടുന്ന ആദ്യ വനിതയായി എസ് സന്ധ്യ

News Desk
Last updated: February 20, 2023 8:23 AM
News Desk
Published: February 20, 2023
Share

പുരുഷന്മാർ മാത്രം ജോലി ചെയ്തിരുന്ന മേഖലയിലേക്ക് ഒരു വനിത കൂടി. സംസ്ഥാനത്താദ്യമായി സ്രാങ്ക് ലൈസൻസ് നേടിയ വനിതയെന്ന നേട്ടം ഇനി ചേർത്തല പെരുമ്പളം സ്വദേശിനി സന്ധ്യയ്ക്ക് സ്വന്തം. ബോട്ടുകൾ, ബാർജുകൾ, മറ്റു ജലവാഹനങ്ങൾ എന്നിവ ഓടിക്കാനുള്ള സർട്ടിഫിക്കറ്റാണു എസ്. സന്ധ്യ (44) നേടിയത്. കേരള ഇൻലാൻഡ് വെസൽ (കെ. ഐ. വി. ) റൂൾ – 2010 പ്രകാരം നടന്ന സ്രാങ്ക് പരീക്ഷയാണ് പാസായത്.

ബാർജ്, മത്സ്യബന്ധന വെസൽ തുടങ്ങിയ ജലവാഹനങ്ങളിൽ ജോലി ചെയ്യുന്നതിന് കെ. ഐ. വി. സ്രാങ്ക് ലൈസൻസാണ് വേണ്ടത്. ബോട്ടിലെ പരിശീലനത്തിനുശേഷം നടന്ന എഴുത്തു പരീക്ഷയിലും ജയിച്ചതോടെയാണ് സന്ധ്യയ്ക്ക് സ്രാങ്ക് ലൈസൻസ് ലഭിച്ചത്. ലാസ്കർ ലൈസൻസ് കിട്ടി കുറഞ്ഞതു രണ്ടുവർഷം ജോലി ചെയ്തിട്ടേ സ്രാങ്ക് ലൈസൻസിന് അപേക്ഷിക്കാൻ കഴിയൂ. സ്റ്റിയറിങ് തിരിക്കൽ, ബോട്ട് ഓടിക്കൽ ഉൾപ്പെടെ മുഴുവൻ നിയന്ത്രണവും സ്രാങ്കിൻ്റെ ചുമതലയാണ്. തേവര, നെട്ടൂർ, ‍ ആലപ്പുഴ തൈക്കാട്ടുശ്ശേരി ഭാഗങ്ങളിൽ പുരവഞ്ചിയുൾപ്പെടെ ഓടിച്ചിട്ടുള്ളയാളാണ് സന്ധ്യ.

വിഴിഞ്ഞം, തിരുവനന്തപുരം, കൊല്ലം, കൊടുങ്ങല്ലൂർ, ആലപ്പുഴ പോർട്ടുകളിൽ ഈ പരീക്ഷ നടത്താറുണ്ട്. ആലപ്പുഴ പോർട്ട് ഓഫീസിൽ നിന്നാണു സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. 226 എച്ച് പി വരെയുളള ജലയാനങ്ങൾ ഇനി സന്ധ്യയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയും. ബോട്ട് മാസ്റ്റർ, ലാസ്കർ തുടങ്ങിയ പരീക്ഷകൾക്ക് മുൻപത്തെക്കാൾ കൂടുതൽ വനിതകൾ ഇപ്പോൾ എത്തുന്നുണ്ട്. ആര് ജോലിയ്ക്ക് വിളിച്ചാലും തൻ്റെ സേവനം ഉറപ്പാക്കും എന്ന് സന്ധ്യ പറയുന്നു. സന്ധ്യയുടെ ഭർത്താവ് മണി അങ്കമാലി ഫുഡ് കോർപ്പറേഷൻ ഗോഡൗണിലെ കയറ്റിറക്കു തൊഴിലാളിയാണ്.

TAGGED:boatsfirst woman srankfishing boatskeralaSrank
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

​ഗുരുവായൂ‍ർ ക്ഷേത്രത്തിലെ അലങ്കാര ​ഗോപുരത്തിൽ താഴികക്കുടം സമർപ്പിച്ചു

May 21, 2024
News

അമ്പിളിക്കല ചൂടി ഐഎസ്ആർഒ; വിക്രം ലാൻഡർ വിജയകരമായി ചന്ദ്രനിലിറങ്ങി

August 23, 2023
News

മഴ വർധിപ്പിച്ചാൽ 38 കോടി, ഗവേഷകർക്ക് യു എ ഇ യിലേക്ക് സ്വാഗതം

February 11, 2023
News

കൊൽക്കത്ത കൊലപാതകം: ഓരോ 2 മണിക്കൂറിലും ക്രമസമാധാന റിപ്പോർട്ട് നൽകണം;സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം

August 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?