EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓൺലൈൻ ലുഡോയിലൂടെ പ്രണയം, ഇന്ത്യയിലെത്തി പാകിസ്ഥാൻ യുവതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഓൺലൈൻ ലുഡോയിലൂടെ പ്രണയം, ഇന്ത്യയിലെത്തി പാകിസ്ഥാൻ യുവതി
News

ഓൺലൈൻ ലുഡോയിലൂടെ പ്രണയം, ഇന്ത്യയിലെത്തി പാകിസ്ഥാൻ യുവതി

News Desk
Last updated: February 20, 2023 6:24 AM
News Desk
Published: February 20, 2023
Share

ഓൺലൈൻ ലുഡോ കളിച്ച് ഇന്ത്യൻ യുവാവുമായി പ്രണയത്തിലായ പാകിസ്ഥാൻ യുവതി യുവാവിനൊപ്പം ജീവിക്കാൻ ഇന്ത്യയിലെത്തി. എന്നാൽ അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ച യുവതിയെ തിരികെ പാകിസ്ഥാനിലേക്ക് ഇന്ത്യ തിരിച്ചയച്ചു. പത്തൊൻപതുകാരിയായ ഇഖ്‌റ എന്ന പെൺകുട്ടിയാണ് കാമുകനായ മുലായം സിംഗിനെ വിവാഹം കഴിക്കാനായി ഇന്ത്യയിലെത്തിയത്.

ഉത്തർ പ്രദേശ് സ്വദേശിയായ മുലായവും പാക് സ്വദേശിനിയായ ഇഖ്‌റയും ഓൺലൈൻ ലുഡോ കളിയിലൂടെയാണ് പരിചയപ്പെടുന്നത്. പരിചയം പിന്നീട് പ്രണയമായി. ഇഖ്‌റയോട് ഇന്ത്യയിലേക്ക് വരാനാവശ്യപ്പെട്ടത് മുലായമാണ്. എന്നാൽ പെൺകുട്ടിയ്ക്ക് വീസ ലഭിച്ചില്ല. ശേഷം ആദ്യം പാകിസ്ഥാനിൽ നിന്ന് നേപ്പാളിലേക്ക് എത്താനും അവിടെ നിന്ന് കാഠ്മണ്ഠുവിലെ സനോലി അതിർത്തി വഴി അനധികൃതമായി ഇന്ത്യയിലേക്ക് വരാനുമായിരുന്നു പദ്ധതി. കഴിഞ്ഞ ഏഴ് വർഷത്തോളമായി മുലായം ബംഗളൂരുവിലാണ് താമസം.

നേരത്തേ തീരുമാനിച്ചതനുസരിച്ച് സെപ്റ്റബർ 19ന് പെൺകുട്ടി ഇഖ്ര കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇവിടെയെത്തിയ മുലായം ഇഖ്രയെ വിവാഹം കഴിച്ച് ഒരാഴ്ച അവിടെ താമസിക്കുകയും ചെയ്തു. പിന്നീട് സനോലി അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്ന് ദമ്പതികൾ ബംഗളൂരുവിലേക്ക് പോയി. അതേസമയം റാവ എന്ന മറ്റൊരു പേരിലാണ് ഇഖ്ര ബംഗളൂരിവിൽ കഴിഞ്ഞത്.

എന്നാൽ ഇഖ്ര നിസ്‌കരിക്കുന്നത് അയൽവാസികളിലൊരാൾ കാണാനിടയായി. ‘റാവ’ എന്ന പേരിൽ താമസിക്കുന്ന ഇഖ്ര ഹിന്ദുവിശ്വാസിയാണെന്നായിരുന്നു മുലായം അയൽവാസികളോട് പറഞ്ഞിരുന്നത്. എന്നാൽ ഇഖ്ര നിസ്‌കരിക്കുന്നത് കണ്ടതോടെ സംശയം തോന്നിയ അയൽവാസി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോൾ ഇഖ്‌റയുടെ പാകിസ്ഥാൻ പാസ്‌പോർട്ട് കണ്ടെത്തി. തുടർന്ന് ഇഖ്രയെ പൊലീസ് അറസ്റ്റ് ചെയ്യുകയും അഠാരി അതിർത്തി വഴി പാകിസ്താനിലേക്ക് തിരികെ അയക്കുകയും ചെയ്തു.

TAGGED:Ludo gamePakistani womanUP man
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു; ഇറാനിയന്‍ നടി അറസ്റ്റില്‍

December 18, 2022
News

വ്യാജരേഖ ചമയ്ക്കല്‍; വിദ്യയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി പൊലീസ്

June 11, 2023
News

പ്രിയങ്ക ​ഗാന്ധിക്കെതിരെ മത്സരിക്കണമെന്ന ബിജെപി നി‍ർദ്ദേശം തള്ളി വരുൺ ​ഗാന്ധി

April 25, 2024
News

കോയമ്പത്തൂർ, മധുരെ മെട്രോകൾക്ക് അനുമതി നിഷേധിച്ച് കേന്ദ്രം: തിരുവനന്തപുരം ആശങ്കയിൽ

November 19, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?