EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ‘ഞാനും അവർക്കൊപ്പം’. ഭൂകമ്പബാധിതർക്ക് മെസ്സിയുടെ ഐക്യദാർഢ്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Uncategorized > ‘ഞാനും അവർക്കൊപ്പം’. ഭൂകമ്പബാധിതർക്ക് മെസ്സിയുടെ ഐക്യദാർഢ്യം
Uncategorized

‘ഞാനും അവർക്കൊപ്പം’. ഭൂകമ്പബാധിതർക്ക് മെസ്സിയുടെ ഐക്യദാർഢ്യം

News Desk
Last updated: February 13, 2023 1:37 PM
News Desk
Published: February 13, 2023
Share

തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ വൈകാരിക കുറിപ്പ് പങ്കുവച്ച് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി. തുര്‍ക്കിയിലേയും സിറിയയിലേയും കാഴ്ചകള്‍ വളരെയധികം വേദനാജനകമാണെന്നും അവര്‍ക്ക് കൈത്താങ്ങാവാന്‍ ലോകം മുഴുവൻ കൈകോർക്കണമെന്നും മെസി പറഞ്ഞു. സമൂഹമാധ്യമ പേജുകളിലൂടെയാണ് താരം കുറിപ്പ് പങ്കുവച്ചത്.

തുർക്കിയിലേയും സിറിയയിലേയും ആയിരക്കണക്കിന് കുടുംബങ്ങളും കുഞ്ഞുങ്ങളും ഏറെ സങ്കടം നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്നു പോവുന്നത്. എന്റെ ഹൃദയവും അവർക്കൊപ്പമാണ്. ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് സുരക്ഷ ഒരുക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ യൂണിസെഫ് ശക്തമാക്കിയിട്ടുണ്ട്. എല്ലാവരുടെയും സഹായം ഏറെ വിലപ്പെട്ടതാണെന്നും മെസ്സി കുറിപ്പിൽ പറയുന്നു.

തുർക്കി – സിറിയ ഭൂകമ്പത്തിൽ മരണം ഇതിനകം 34,800 കടന്നുക‍ഴിഞ്ഞു. തുര്‍ക്കിയില്‍ മാത്രമുണ്ടായത് 30,000 മരണമാണ് സിറിയയിലെ വിമത പ്രദേശമായ ഇദ്‌ലിബിലാണ് കൂടുതൽ പേർ മരിച്ചത്. ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് വിമത പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയ വൈറ്റ് ഹെൽമറ്റ്‌സ് സംഘടന ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ തുർക്കിയിൽ കൊല്ലപ്പെട്ട 1,100 അഭയാർഥികളുടെ മൃതദേഹങ്ങൾ സിറിയക്ക് കൈമാറി. 1939ന് ശേഷം തുർക്കിയിൽ ഉണ്ടായ ഏറ്റവും വലിയ ഭൂചലനമാണിതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അതേസമയം ജർമൻ, ഇസ്രായേൽ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നെത്തിയ രക്ഷാസംഘങ്ങൾ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി തുർക്കിയിൽ നിന്നുള്ള രക്ഷാപ്രവർത്തനത്തിൽ നിന്നും പിന്മാറി. ഇതിനിടെ ദുരന്തത്തിൽ കെട്ടിടങ്ങൾ തകർന്നത് നിർമാണ തകരാറുകളെ തുടർന്നാണെന്ന പരാതിയിൽ 113 പേരെ അറസ്റ്റ് ചെയ്യാൻ തുർക്കി ഉത്തരവിട്ടിട്ടുണ്ട്.

TAGGED:earth quakeemotionalMessiSyriaTurkey
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Uncategorized

എയ‍ർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ സമരം പിൻവലിച്ചു: ജീവനക്കാർക്കെതിരെ നടപടിയില്ല

May 9, 2024
Uncategorized

ദുബായിൽ മൂന്ന് ഇന്ത്യൻ തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

July 8, 2024
Uncategorized

ദുബായ് സെൻ്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്മസ് ആഘോഷിച്ചു

December 25, 2023
Uncategorized

മലപ്പുറം സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

August 13, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?