EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അൽ അൻസാരി എക്സ്ചേഞ്ച് ഡ്രീം ഹോം വിൻ്റർ പ്രൊമോഷൻ വിജയിയായി പാകിസ്ഥാൻ പ്രവാസി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അൽ അൻസാരി എക്സ്ചേഞ്ച് ഡ്രീം ഹോം വിൻ്റർ പ്രൊമോഷൻ വിജയിയായി പാകിസ്ഥാൻ പ്രവാസി
News

അൽ അൻസാരി എക്സ്ചേഞ്ച് ഡ്രീം ഹോം വിൻ്റർ പ്രൊമോഷൻ വിജയിയായി പാകിസ്ഥാൻ പ്രവാസി

News Desk
Last updated: February 9, 2023 7:33 PM
News Desk
Published: February 9, 2023
Share

യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ അൻസാരി എക്സ്ചേഞ്ചിൻ്റെ ആറാമത് ഡ്രീം ഹോം വിൻ്റർ പ്രൊമോഷൻ ക്യാമ്പയിൻ വിജയിയെ പ്രഖ്യാപിച്ചു. പാകിസ്ഥാനി സ്വദേശിയായ മുഹമ്മദ്‌ സർഫ്രാസ് ഖാൻ മുഹമ്മദ്‌ സിദ്ദിഖ് ഖാനാണ് സമ്മാനത്തിന് അർഹനായത്. മൂന്ന് വർഷമായി ദുബായിലെ താമസക്കാരനും അൽ അൻസാരി എക്സ്ചേഞ്ചിൻ്റെ ഉപഭോക്താവുമാണ് സർഫ്രാസ്. 35,000 ദിർഹത്തിൻ്റെ ഭവനമാണ് വിജയിക്ക്‌ ലഭിക്കുക. യു എ ഇ യിലെ പ്രമുഖ ഫോറിൻ എക്സ്ചേഞ്ച് ആൻഡ് വേൾഡ് വൈഡ് മണി ട്രാൻസ്ഫർ കമ്പനിയാണ് അൽ അൻസാരി എക്സ്ചേഞ്ച്.

കമ്പനിയുടെ മിർദിഫ് സിറ്റി സെൻ്റർ വഴി 831ദിർഹം അയച്ചാണ് സർഫ്രാസ് പ്രൊമോഷന് യോഗ്യത നേടിയത്. കൂടാതെ തെരഞ്ഞെടുത്ത രണ്ട് ഉപഭോക്താക്കൾക്ക് ഒരു ലക്ഷം ദിർഹവും ഒരു ഔഡി കാറും 12 സാംസങ് ഗാലക്സി 22 സ്മാർട്ട്‌ ഫോണുകളുടെ പ്രൊമോഷനും വാഗ്ദാനം ചെയ്തിട്ടുണ്ട്. യു എ ഇ പൗരനായ സയീദ് അബ്ദുൾ റസാഖ്‌ സയീദ് ഈസ അൽ മൻസൂരിയാണ് ഔഡി കാർ നേടിയത്. ഫിലിപ്പീൻസ് സ്വദേശികളായ മിസ്. മറിയ മസ്കറിന, ജെയ്സൺ ആൽഡോവർ എന്നിവർക്കാണ് ഒരു ലക്ഷം ദിർഹം സമ്മാനമായി ലഭിച്ചത്. ജനുവരി 10 നാണ് ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പിൻ്റെയും അൽ അൻസാരി എക്സ്ചേഞ്ചിൻ്റെയും മുതിർന്ന പ്രതിനിധികളുടെ സാന്നിധ്യത്തിൽ അവസാന നറുക്കെടുപ്പ് നടന്നത്.

ഉപഭോക്താക്കൾക്ക് റിവാർഡുകളിലൂടെയും മൂല്യ വർദ്ധിത പ്രോഗ്രാമുകളിലൂടെയും ഇടപാടുകൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി മികച്ച രീതിയിൽ പ്രവർത്തിച്ചതിൻ്റെ ഫലമായാണ് ഡ്രീം ഹോം വിൻ്റർ പ്രൊമോഷൻ 2022 അസാധാരണമായ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചതെന്ന് അൽ അൻസാരി എക്സ്ചേഞ്ച് സി ഒ ഒ അലി അൽ നജ്ജാർ പറഞ്ഞു. കൂടാതെ യു എ ഇ യിലെ വിശ്വസ്തരായ ഉപഭോക്താക്കളെ അഭിനന്ദിക്കാനും തക്കതായ പ്രതിഫലം നൽകാനുമുള്ള അൽ അൻസാരി എക്സ്ചേഞ്ചിൻ്റെ ശ്രമങ്ങളുമാണ് ഈ പ്രൊമോഷനിലൂടെ ലക്ഷ്യമിടുന്നതെന്നും വിജയികളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGGED:Al Ansari ExchangeDream Home Winter Promotionforeign exchangeworld wide money transfer
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ശശി തരൂരിന് ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ ബഹുമതി

August 12, 2022
News

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടികളെ സ​ർ​ക്കാ​ർ സ്കൂളിൽ ര​ജി​സ്റ്റ​ർ ചെ​യ്യി​ക്കു​ന്ന​ പ​ദ്ധ​തി​യുമായി ബഹ്‌റൈൻ

November 27, 2022
News

എസ് എഫ് ഐയെ നിയന്ത്രിക്കാൻ നിർദേശം നൽകി സിപിഎം, കർശന നിരീക്ഷണത്തിന് ജില്ലാ കമ്മിറ്റികൾക്ക് നിർദേശം

June 20, 2023
EntertainmentNews

‘വാരിസ് കലക്കി’; മികച്ച അഭിപ്രായവുമായി വിജയ് ചിത്രം 

January 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?