EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശമ്പളത്തോടെയുള്ള ആർത്തവ അവധി; പരിഗണനയിലില്ലെന്ന് കേന്ദ്രം 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ശമ്പളത്തോടെയുള്ള ആർത്തവ അവധി; പരിഗണനയിലില്ലെന്ന് കേന്ദ്രം 
News

ശമ്പളത്തോടെയുള്ള ആർത്തവ അവധി; പരിഗണനയിലില്ലെന്ന് കേന്ദ്രം 

News Desk
Last updated: February 4, 2023 7:01 AM
News Desk
Published: February 4, 2023
Share

ശമ്പളത്തോടെയുള്ള ആർത്തവ അവധി നൽകുന്നത് സംബന്ധിച്ച കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പവാർ പറഞ്ഞു. ആർത്തവം എന്നത് സാധാരണ ശാരീരിക പ്രതിഭാസം മാത്രമാണ്. അതിനെ തുടർന്ന് ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ചെറിയ വിഭാഗം മാത്രമേ അനുഭവിക്കുന്നുള്ളു. പലരെയും അത് വലിയ രീതിയിൽ ബാധിക്കാറില്ല. അതുകൊണ്ടാണ് ആർത്തവ അവധി കേന്ദ്ര സർക്കാർ പരിഗണിക്കാത്തതെന്നും ഭാരതി പവാർ വ്യക്തമാക്കി.

ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക്‌ കീഴിലുള്ള 23 കോടി പേർക്ക് ആയുഷ്മാൻ കാർഡ് നൽകിയിട്ടുണ്ട്. 10 കോടി 74 ലക്ഷം കുടുംബങ്ങളിലെ ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ നൽകുന്ന പദ്ധതിയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം ജനുവരി 29 വരെ 32 കോടി 12 ലക്ഷം ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ടുകൾ സൃഷ്ടിച്ചതായും മന്ത്രി ലോക്‌സഭയെ അറിയിച്ചു. രാജ്യത്ത് പരസ്പര പ്രവർത്തനക്ഷമമായ ഒരു ഡിജിറ്റൽ ആരോഗ്യ ഇക്കോസിസ്റ്റം സൃഷ്ടിക്കാൻ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ ശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGGED:Menstrual leave
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ലോക പ്രശസ്ത എഴുത്തുകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു

July 12, 2023
News

ജനപ്രിയ കായികഇനം പാഡൽ യുഎഇയിൽ പ്രചാരിപ്പിക്കാൻ ജെറ്റൂർ യുഎഇയും എലൈറ്റ് ഗ്രൂപ്പും

August 22, 2024
News

റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിന് നേരെ വധശ്രമം

September 15, 2022
News

ഏഴ് ദിവസം കൊണ്ട് ദുരിതാശ്വാസ നിധിയിലെത്തിയത് 54 കോടി

August 6, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?