EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുഞ്ഞിനെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച ദമ്പതികൾ പിടിയിൽ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുഞ്ഞിനെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച ദമ്പതികൾ പിടിയിൽ 
News

കുഞ്ഞിനെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച ദമ്പതികൾ പിടിയിൽ 

News Desk
Last updated: February 3, 2023 10:04 AM
News Desk
Published: February 3, 2023
Share

വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച ദമ്പതികൾ പിടിയിൽ. വിമാനത്തിൽ യാത്ര ചെയ്യുന്നതിന് കുഞ്ഞിനും പ്രത്യേക ടിക്കറ്റ് എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചപ്പോഴാണ് ഇവർ കുഞ്ഞിനെ ഉപേക്ഷിച്ചത്. ഇസ്രയേലിലെ ടെൽ അവീവിലുള്ള ബെൻ ഗുറിയോൺ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ബെൽജിയത്തിലെ ബ്രസൽസിലേക്ക് ടിക്കറ്റെടുത്ത ദമ്പതികളാണ് പിടിയിലായത്.

അയർലൻഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോ കോസ്റ്റ് വിമാനക്കമ്പനിയായ റ്യാനയർ എയർലൈൻസിലാണ് ദമ്പതികൾ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ കൈക്കുഞ്ഞുണ്ടെങ്കിൽ ഓൺലൈനായി ടിക്കറ്റെടുക്കുമ്പോൾ 27 ഡോളർ ഫീസ് നൽകിയാൽ കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കേണ്ടതില്ലെന്നാണ് റ്യാനയർ എയർലൈൻസിൻ്റെ നിയമം.

ഇങ്ങനെ ചെയ്താൽ പ്രത്യേകം ടിക്കറ്റെടുക്കാതെ തന്നെ കുഞ്ഞിനെ ഒപ്പം ഇരുത്താൻ സാധിക്കും. ഈ ഫീസ് നൽകിയില്ലെങ്കിൽ കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കേണ്ടി വരും. എന്നാൽ ദമ്പതികൾ ഈ ഫീസ് നൽകിയിരുന്നില്ല. തുടർന്നാണ് ചെക്ക് ഇൻ കൗണ്ടറിലെ ജീവനക്കാർ കുഞ്ഞിന് പ്രത്യേകം ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിന് ദമ്പതികൾ വിസമ്മതിച്ചു. പക്ഷെ ജീവനക്കാർ വഴങ്ങിയില്ല. പിന്നീടാണ് ഇവർ കുഞ്ഞിനെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

TAGGED:AirportCouple arrestedleaving baby
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ആഫ്രിക്കൻ ഉച്ചക്കോടി മാറ്റിവച്ചു, അറബ് ലീഗിൻ്റെ അടിയന്തരയോഗം വിളിച്ച് സൗദി

November 8, 2023
News

കട ഉദ്ഘാടനത്തിന് തൊപ്പി, ഗതാഗതതടസ്സമുണ്ടാക്കിയതിന് ഉടമകൾക്കെതിരെ കേസെടുത്ത് പൊലീസ്

November 13, 2023
News

മെട്രോ രണ്ടാം ഘട്ട നിർമാണം: ഗർഡർ സ്ഥാപിക്കാൻ തുടങ്ങി

October 24, 2025
News

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഹവാല പണം ലഭിച്ചെന്ന് സൂചന; പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ്

September 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?