വീട് വയ്ക്കണമെന്നോ വീട് വാങ്ങണമെന്നോ ആവശ്യമുള്ളവർ പണം ചിലവാക്കി നല്ല വീട് വയ്ക്കുകയാണ് പതിവ്. ചിലർ പണം ചിലവാക്കി നല്ലൊരു വീട് വാങ്ങിക്കാറുമുണ്ട്. എന്നാൽ ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട ഒരു വാട്ടർ ടാങ്ക് വലിയ വില കൊടുത്ത് വാങ്ങിചിരിക്കുകയാണ് ബ്രിട്ടണിലെ റോബർട്ട്. കേൾക്കുമ്പോൾ വട്ടാണെന്ന് പലർക്കും തോന്നാം. എന്നാൽ അദ്ദേഹത്തിന്റെ തീരുമാനം അവസാനം എല്ലാവരെയും അമ്പരിപ്പിക്കുകയാണ് ചെയ്തത്. വാട്ടർ ടാങ്കിനകത്ത് ആരും കൊതിക്കുന്ന ഒരു ആഡംബര ഭവനമാണ് റോബർട്ട് ഹണ്ട് എന്ന ബ്രിട്ടൻ സ്വദേശി പണിതത്.
2000 ന്റെ ആദ്യ പകുതുയിൽ ഡീകമ്മീഷൻ ചെയ്യപ്പെട്ട വാട്ടർ ടാങ്കാണ് റോബർട്ട് വാങ്ങിയത്. 150,000 യൂറോ ( 13289250.00 രൂപ) യാണ് ഈ ടാങ്ക് വാങ്ങാൻ റോബർട്ട് നൽകിയ വില. മുൻപ് താമസിച്ചതിന് 20 കിലോ മീറ്റർ അടുത്തായാണ് ഈ വാട്ടർ ടാങ്ക് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ജന്മസ്ഥലം വിട്ട് പോകേണ്ടി വന്നില്ലെന്ന് റോബർട്ട് പറയുന്നു. മാത്രമല്ല, ഈ പണത്തിന് ഇത്ര വലിയ വീടും സ്ഥലവും സ്വന്തമാക്കുന്നത് എന്തുകൊണ്ടും ലാഭമാണെന്നും റോബേർട്ട് കൂട്ടിച്ചേർത്തു.
2019 ഡിസംബറിലാണ് റോബർട്ട് തന്റെ വാട്ടർ ടാങ്ക് വീടിന്റെ പണി ആരംഭിച്ചത്. 2022 മെയിൽ പണി പൂർത്തിയാക്കുകയും ചെയ്തു. 600,000 യൂറോ മുടക്കി റോബർട്ട് ഈ വാട്ടർ ടാങ്കിനെ ഒരു വീടാക്കി മാറ്റി. ഇന്ന് ഈ ഒരു മൂന്ന് നില വീട് കണ്ടാൽ ആരും പറയില്ല ഇതൊരു വാട്ടർ ടാങ്ക് ആണെന്ന്. ചുറ്റും ജനാലകളും വാതിലുകളുമുണ്ട്. കയറി ഇറങ്ങാൻ ഭംഗിയുള്ള പടികളുമുണ്ട്.