EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അമേരിക്കയിൽ തുടരാൻ അനുമതി തേടി മുൻ ബ്രസിൽ പ്രസിഡന്റ്‌
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അമേരിക്കയിൽ തുടരാൻ അനുമതി തേടി മുൻ ബ്രസിൽ പ്രസിഡന്റ്‌
News

അമേരിക്കയിൽ തുടരാൻ അനുമതി തേടി മുൻ ബ്രസിൽ പ്രസിഡന്റ്‌

News Desk
Last updated: January 31, 2023 7:26 AM
News Desk
Published: January 31, 2023
Share

അമേരിക്കയിൽ തുടരുന്നതിന് ബ്രസീൽ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ അനുമതി തേടി. ആറ് മാസത്തേക്ക് കൂടി വിസ അനുവദിക്കണമെന്നാണ് ജെയറിന്റെ ആവശ്യം. ബ്രസീലിൽ അന്വേഷണം നേരിടുന്നതിനിടെയാണ് ജെയർ ഡിസംബർ അവസാനത്തോടെ ഫ്ലോറിഡയിൽ എത്തിയത്.

ലുലയുടെ വിജയം അംഗീകരിക്കാൻ ബോൾസോനാരോ വിസമ്മതിച്ചതിനെത്തുടർന്ന് അനുയായികൾ ജനുവരി എട്ടിന് തലസ്ഥാനമായ ബ്രസീലിയയിൽ നടത്തിയ കലാപത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. പുതിയ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കവുമായി ജെയർ അനുകൂലികളായ ആയിരക്കണക്കിന് പേർ ബ്രസീലിയയിലെ പ്രസിഡന്റിന്റെ കൊട്ടാരം, കോൺഗ്രസ്, സുപ്രീം കോടതി കെട്ടിടങ്ങൾ എന്നിവിടങ്ങളിളെല്ലാം ആക്രമണം നടത്തിയിരുന്നു.

അതേസമയം ബോൾസോനാരോയുടെ അവസാനത്തെ നീതിന്യായ മന്ത്രിയായിരുന്നു ആൻഡേഴ്സൺ ടോറസും കലാപത്തിനിടെ അമേരിക്ക സന്ദർശിച്ചു. എന്നാൽ മടങ്ങിയെത്തിയപ്പോൾ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയാനുണ്ടായത്. കൂടാതെ ബ്രസീലിന്റെ ഇലക്ട്രോണിക് വോട്ടിംഗ് സമ്പ്രദായത്തെക്കുറിച്ച് സംശയം ജനിപ്പിക്കാൻ ശ്രമിച്ച ബോൾസോനാരോയ്‌ക്കെതിരെയും പുതിയ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.

എന്നാൽ ബോൾസോനാരോ നൽകിയ അപേക്ഷയെക്കുറിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം യുഎസ് നിയമപ്രകാരം വിസ രേഖകൾ വളരെ രഹസ്യമായാണ് സൂക്ഷിക്കുക. പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞ ബോൾസോനാരോ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ സ്ഥാനാരോഹണത്തിന് മുൻപാണ് ഫ്ലോറിഡയിൽ എത്തിയത്. ലോകനേതാക്കളെ സന്ദർശിക്കുന്നതിനായുള്ള വിസയിലാണ് ബോൾസോനാരോ അമേരിക്കയിൽ എത്തിയത്. എന്നാൽ വിസയുടെ കാലാവധി ഇന്ന് അവസാനിക്കുന്നതോടെ ബ്രസീലിലേക്ക് തിരിച്ചു പോവേണ്ടി വരുമെന്നതിനാലാണ് വിസ നീട്ടി കിട്ടാൻ അപേക്ഷ നൽകിയത്.

TAGGED:Former President of Brazil
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ചൈനയിൽ ലംഗ്യ വൈറസ് പടരുന്നു; 35 പേർക്ക് രോഗബാധ

August 10, 2022
News

യു.യു ലളിതിന്റെ ആദ്യദിനം; പരി​ഗണിക്കുന്നത് സുപ്രധാന ഹർജികൾ

August 28, 2022
News

കുവൈത്തിൽ ക‍ർശന പരിശോധന: നിരവധി പേരെ താമസസ്ഥലത്ത് നിന്നും പുറത്താക്കി

June 18, 2024
News

ബിജെപി പ്രചരിപ്പിക്കുന്ന അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്, കര്‍ണാടക മുഖ്യമന്ത്രി ആരെന്ന് ഇന്നോ നാളെയോ അറിയാമെന്ന് സുര്‍ജേവാല

May 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?