നാടുകൾ താണ്ടി മറ്റൊരു രൂപത്തിലും ഭാവത്തിലും ഭക്ഷണ പഥാർത്ഥങ്ങൾ പുനരവതരിക്കാറുണ്ട്. പുറംരാജ്യങ്ങളിൽ ഷാർജ ഷേക്ക് ബനാന സ്മൂത്തിയാകുന്നത് ഇത്തരത്തിലാണ്.ഇതുപോലെ മലയാളികളുടെ പ്രിയപ്പെട്ട പപ്പടത്തിന് മലേഷ്യയിൽ ഏഷ്യൻ നാച്ചോസ് എന്നാണ് പേര്. എന്നാൽ ഈ ഏഷ്യൻ നാച്ചോസിന്റെ വില 500 രൂപയാണെന്നതാണ് എല്ലാവരെയും അത്ഭുതംപ്പെടുത്തുന്നത്.
മലേഷ്യയിൽ ഏഷ്യൻ നാച്ചോസിന്റെ വിൽപന തകൃതിയായി നടക്കുന്നുണ്ട്. മലേഷ്യയിലെ റെസ്റ്റോറന്റായ സ്‌നിച്ച് ബൈ ദ തീവ്‌സിലാണ് 27 മലേഷ്യൻ റിംഗറ്റ് അഥവാ 500 രൂപയ്ക്ക് പപ്പടം വിളിക്കുന്നത്. വലിയ ലാഭമാണ് ഇതിലൂടെ ഇവർക്ക് ലഭിക്കുന്നത്.
അതേസമയം സംഭവം അറിഞ്ഞതോടെ ട്വിറ്ററിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പപ്പടത്തിന്റെ പേര് മാറ്റി നൽകിയതിൽ മാത്രമല്ല കൊള്ള വില ഈടാക്കുന്നതിലുമാണ് സോഷ്യൽ മീഡിയയിലൂടെ നിരവധി പേര് അതൃപ്തി രേഖപ്പെടുത്തുന്നത്. എന്നാൽ നേരത്തെ ക്രേപ്പ് എന്ന പേരിൽ ദോശ വലിയ വിലയ്ക്ക് വിറ്റഴിച്ചതും വിവാദത്തിലായിരുന്നു.