യുഎഇയ്ക്ക് ഇന്റർനെറ്റ് വേഗതയിൽ ലോകത്തിൽ മൂന്നാം സ്ഥാനം. ഡിജിറ്റൽ ക്ഷേമത്തിന്റെ കാര്യത്തിൽ 44 ആം സ്ഥാനമാണ് യു എ ഇയ്ക്കുള്ളതെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഡിജിറ്റൽ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡെക്സിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു.
ലോകമെമ്പാടുമുള്ള 7.2 ബില്യണിലധികം ആളുകളിലാണ് പഠനം നടത്തിയത്. ഇന്റർനെറ്റ് വേഗത, ഗുണ നിലവാരം, താങ്ങാനാവുന്ന വില, സുരക്ഷ, തുടങ്ങിയ ഡിജിറ്റൽ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. യു എ ഇ യുടെ ഇന്റർനെറ്റ് നിലവാരം ആഗോള ശരാശരിയേക്കാൾ 5.4 ശതമാനം മികച്ചതാണ്.
ഇന്റർനെറ്റ് ഗുണനിലവാരം, വേഗത, സ്ഥിരത, വളർച്ച എന്നിവ കണക്കിലെടുത്താണിത്. അതേസമയം എമിറേറ്റ് മൊബൈൽ ഇന്റർനെറ്റ് വേഗത ആഗോള റാങ്കിംഗിൽ ഫിക്സിഡ് ബ്രോഡ് ബ്രാൻഡിനേക്കാൾ ഉയർന്നതാണെന്ന് പഠനം തെളിയിച്ചു.