യൂട്യൂബര്‍മാര്‍ക്കെതിരായ ഇന്‍കം ടാക്‌സ് റെയ്ഡില്‍ വന്‍ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 25 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് ആണ് കണ്ടെത്തിയത്.
13 യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഒട്ടും നികുതി അടക്കാത്ത യൂട്യൂബര്‍മാര്‍ ഉണ്ടെന്നും ഇന്‍കംടാക്‌സ് റെയ്ഡില്‍ കണ്ടെത്തി. രണ്ട് കോടിയോളം രൂപ വരെയാണ് പലരും നികുതിയിനത്തില്‍ അടയ്ക്കാനുള്ളതെന്നും റെയ്ഡില്‍ കണ്ടെത്തി.
നികുതി അടയ്ക്കാനായി യൂട്യൂബര്‍മാര്‍ക്ക് അടുത്തയാഴ്ച മുതല്‍ നോട്ടീസ് അയക്കും. നടിയും യൂട്യൂബറുമായി പേര്‍ളിമാണി സജു മുഹമ്മദ്, സെബിന്‍ ഉള്‍പ്പെടെ 13 ഓളം പേരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്.
ആദായനികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരിശോധന നടക്കുന്നത്. കോഴിക്കോടും കൊച്ചിയുമുള്‍പ്പെടെ പത്തോളം കേന്ദ്രങ്ങളിലാണ് പരിശോധന.
വ്യാഴാഴ്ച രാവിലെ മുതല്‍ ആണ് പരിശോധന നടക്കുന്നത്. പല യൂട്യൂബര്‍മാര്‍ക്കും ഒരുകോടി രൂപ മുതല്‍ രണ്ട് കോടി രൂപ വരെ വാര്‍ഷിക വരുമാനമുണ്ടെന്നാണ് ആദായ നികുതി കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നത്.