പ്രണയത്തിന് പരിധികളില്ല. ഏത് പ്രായക്കാരിലും ഏത് സാഹചര്യത്തിലും പ്രണയമെന്ന വികാരം ഉടലെടുക്കും. അത്തരത്തിൽ പപാകിസ്താനിൽ നിന്നുള്ള വിചിത്രമായ ഒരു പ്രണയകഥയാണ് ഇപ്പോൾ വൈറലാവുന്നത്. ഡ്രൈവിംഗ് സ്റ്റൈൽ കണ്ട് 50 വയസ്സുള്ള ബസ് ഡ്രൈവറിനെ ജീവിതപങ്കാളി ആക്കിയിരിക്കുകയാണ് 24 കാരിയായ യുവതി. വിവാഹ ശേഷം ഡ്രൈവറായ സാദിഖിനൊപ്പം ബസിൽ കണ്ടക്ടറായും പോകുന്നുണ്ട് ഷെഹ്സാദി എന്ന ഈ യുവതി. ചന്നുവിൽ നിന്ന് പാകിസ്താനിലെ പഞ്ചാബിലെ ലാഹോറിലേക്ക് സാദിഖ് ഓടിച്ചിരുന്ന ബസിലാണ് യുവതി പോയിക്കൊണ്ടിരുന്നത്.
മൃദുവായി സംസാരിക്കുകയും നന്നായി പെരുമാറുന്ന ആളുമായിരുന്നു സാദിഖ്. പഴയ പാട്ടുകൾ കേട്ടു കൊണ്ടാണ് ഇയാൾ ബസോടിച്ചിരുന്നത്. ഇങ്ങനെ സാദിഖ് ഡ്രൈവ് ചെയ്യുന്ന രീതി ഷെഹ്സാദിയ്ക്കിഷ്ടപ്പെട്ടു. ഷെഹ്സാദി 90 -കളിലെ പാട്ടുകൾ ആസ്വദിക്കുന്നത് താനും ശ്രദ്ധിച്ചിരുന്നു എന്ന് സാദിഖ് പറഞ്ഞു. അങ്ങനെ സാദിഖിന് യുവതിയോടും പ്രണയമായി.
എന്നാൽ ഷെഹ്സാദിയാണ് സാദിഖിനോട് ആദ്യം പ്രണയം തുറന്നു പറഞ്ഞത്. ഷെഹ്സാദി യുടെ സ്റ്റോപ്പ് ഏറ്റവും അവസാനമാണ്. അതിനാൽ മിക്കവാറും അവസാനമാകുമ്പോൾ ഇയാളും യുവതിയും മാത്രമേ പാട്ടും കേട്ട് ബസിൽ ഉണ്ടാകൂ. അങ്ങനെ പതിയെ അദ്ദേഹത്തോട് പ്രണയത്തിലായെന്നാണ് ഷെഹ്സാദ് പറയുന്നു. പ്രണയം തുറന്നു പറഞ്ഞതോടെ അവർ ഒന്നിക്കുകയും ചെയ്തു.