EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുകെയിൽ അപൂർവ മാംസഭോജി രോഗം ബാധിച്ച 20 കാരൻ മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുകെയിൽ അപൂർവ മാംസഭോജി രോഗം ബാധിച്ച 20 കാരൻ മരിച്ചു
News

യുകെയിൽ അപൂർവ മാംസഭോജി രോഗം ബാധിച്ച 20 കാരൻ മരിച്ചു

News Desk
Last updated: February 21, 2023 12:18 PM
News Desk
Published: February 21, 2023
Share

യുകെയിൽ അപൂർവമായ മാംസഭോജി ബാക്ടീരിയ രോഗം ബാധിച്ച് 20 കാരൻ മരിച്ചു. 20 കാരനായ ലൂക്ക് എബ്രഹാമാണ് മരിച്ചത്. ടോൺസിലൈറ്റിസെന്ന് തെറ്റിദ്ധരിച്ചാണ് ഡോക്ടർ ചികിത്സിച്ചിരുന്നത്. കൂടാതെ പരിശോധനകളൊന്നും ചെയ്യാൻ ഡോക്ടർമാർ ശ്രദ്ധിച്ചില്ലെന്നും കുടുംബം ആരോപിച്ചു. തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ടോൺസിലൈറ്റിസിനുള്ള മരുന്ന് നിർദേശിക്കുകയുമായിരുന്നു. റെയിൽവേയിൽ എഞ്ചിനീയറും ഫുട്ബാളറുമാണ് ലൂക്ക്

മരുന്ന് കഴിക്കുകയും യുവാവിന് പിന്നീട് കടുത്ത കാലുവേദന അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് രക്ഷിതാക്കൾ ലൂക്കിനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ യുവാവിനെയും കുടുംബത്തെയും ഡോക്ടർ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. ശേഷം യുവാവിന്റെ നില ഗുരുതരമായതോടെ രക്ഷിതാക്കൾ ആംബുലൻസ് വിളിച്ച് വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉടൻ ലൂക്കയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും യുവാവ് മരണപ്പെടുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിലാണ് യുവാവിന് മാംസ ഭോജി ബാക്ടീരിയ രോഗം ബാധിച്ചിരുന്നെന്ന് വ്യക്തമായത്.

എന്താണ് മാംസ ഭോജി അസുഖം

നെക്രൊറ്റൈസിങ് ഫാഷ്യയ്റ്റസ് എന്ന അപൂർവ രോഗമാണിത്. രോഗമുണ്ടാക്കുന്ന ബാക്ടീരിയ തൊലിപ്പുറത്തെ മുറിവുകളിലൂടെയോ മറ്റോ ആണ് ശരീരത്തിനകത്ത് കടക്കുന്നത്. പെട്ടെന്ന് തന്നെ ദേഹം മുഴുവൻ വ്യാപിച്ച് മരണത്തിനിടയാക്കുകയും ചെയ്യും. ശരീരകലകളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ബാക്ടീരിയയാണിത്.

രോഗം തിരിച്ചറിയുക, ആന്റിബയോട്ടിക്കുകൾ നൽകുക, ശസ്ത്രക്രിയ നടത്തുക എന്നിവയാണ് അണുബാധ തടയാനുള്ള വഴികൾ. ശരീരത്തിൽ മുറിവുണ്ടായതിനോ ശസ്ത്രക്രിയകൾ നടത്തുകയോ ചെയ്തതിന് പുറമേ ത്വക്ക് ​ചുവന്ന നിറത്തിലാവുക, ചൂടുള്ളതാവുക, വീർക്കുക, വേദനാജനകമാവുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണണം.

TAGGED:Necrotizing fasciitisUK
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

ലോക വ്യാപാര സംഘടനാ യോഗത്തിന് യുഎഇ ആതിഥേയത്വം വഹിക്കും

December 19, 2022
News

അപകടങ്ങളും കുറ്റകൃത്യങ്ങളും എങ്ങനെ റിപ്പോർട്ട് ചെയ്യണം: ഓൺലൈൻ സംവിധാനങ്ങളെ വീണ്ടും ഓർമ്മിച്ച് ദുബായ് പൊലീസ്

April 2, 2023
News

ആ​ശു​പ​ത്രി​ക​ളി​ൽ മാത്രം മാസ്ക് മതി, കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റവുമായി ഖത്തർ 

March 9, 2023
News

വയനാട്ടിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

December 16, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?