EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു എസിൽ 48 കൊടുമുടികൾ കീഴടക്കിയ 19 കാരിയ്ക്ക് പർവതാരോഹണത്തിനിടെ ദാരുണാന്ത്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യു എസിൽ 48 കൊടുമുടികൾ കീഴടക്കിയ 19 കാരിയ്ക്ക് പർവതാരോഹണത്തിനിടെ ദാരുണാന്ത്യം
News

യു എസിൽ 48 കൊടുമുടികൾ കീഴടക്കിയ 19 കാരിയ്ക്ക് പർവതാരോഹണത്തിനിടെ ദാരുണാന്ത്യം

News Desk
Last updated: November 28, 2022 11:20 AM
News Desk
Published: November 28, 2022
Share

ന്യൂ ഹാംഷയറിന് സമീപം പർവതാരോഹണത്തിനിടെ കാണാതായ പത്തൊന്‍പതുകാരിയുടെ മൃതദേഹം കണ്ടെത്തി. എമിലി സോറ്റെലോയെയാണ് മരിച്ച നിലയിൽ കണ്ടത്. ഇരുപത് വയസ് തികയുന്നതിന് മുൻപ് തന്നെ യുഎസിലെ 48 കൊടുമുടികളും കീഴടക്കണമെന്ന ലക്ഷ്യമായിരുന്നു എമിലിയുടേത്. ഇതിനായി പർവതാരോഹണം ആരംഭിച്ച എമിലി ആ ലക്ഷ്യം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.

ലഫായെറ്റ് കൊടുമുടിയുടെ വടക്കുപടിഞ്ഞാറ് ഭാ​ഗത്ത് നിന്നാണ് എമിലിയുടെ മൃതദേഹം ലഭിച്ചത്. ഒറ്റയ്ക്കായിരുന്നു എമിലിയുടെ യാത്ര. അതുകൊണ്ട് തന്നെ യാത്രക്കിടെ വഴി തെറ്റിയതോ ലഫായെറ്റിലെ കനത്ത മഞ്ഞുവീഴ്ചയുള്ള പ്രതികൂല കാലാവസ്ഥയോ ആവാം എമിലിയുടെ മരണത്തിന് കാരണമായതന്ന് വിലയിരുത്തുന്നു. വൈറ്റ് പർവതത്തിലെ ഫ്രാങ്കോണിയ നിരയിലാണ് ലഫായെറ്റ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. ഫ്രാങ്കോണിയയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കൂടിയാണിത്.

2021- ലും ഇതേപ്രദേശത്ത് പർവതാരോഹണത്തിന് ശേഷം മടക്കയാത്രക്കിടെ എമിലിയ്ക്കും സംഘത്തിനും വഴിതെറ്റിയതായി സുഹൃത്ത് ബ്രയാൻ ​ഗാർവേ പറഞ്ഞു. അന്ന് രക്ഷാപ്രവർത്തകർ സംഘത്തെ കണ്ടെത്തിയതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് ബ്രയാൻ കൂട്ടിച്ചേർത്തു. നന്നായി കാറ്റ് വീശുന്ന ദിവസമാണെങ്കിൽ വഴിതെറ്റാനുള്ള സാധ്യത കൂടുതലാണ്.

അതേസമയം കാറ്റും കനത്ത മഞ്ഞും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നെന്ന് എന്‍.എച്ച്. ഫിഷ് ആന്‍ഡ് ഗെയിം ലോ എന്‍ഫോഴ്സ്‌മെന്റ് ഡിവിഷൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തിരച്ചിലിനായി സേനയുടെ ഹെലികോപ്ടറും രം​ഗത്തുണ്ടായിരുന്നു. വാൻഡര്‍ബില്‍ട്ട് സര്‍വകലാശാലയിലെ ബയോകെമിസ്ട്രി ആന്‍ഡ് കെമിക്കൽ ബയോളജി വിദ്യാര്‍ഥിയാണ് എമിലി.

TAGGED:climbing mountainEmily Sotelo
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പാര്‍ട്ടിയെ തിരിഞ്ഞുകൊത്തുന്നവര്‍ക്ക് ഇഹലോകത്തും പരലോകത്തും ഗതികിട്ടില്ല; അനില്‍ ആന്റണി ബിജെപിയിലും രക്ഷപ്പെടില്ല: കെ മുരളീധരന്‍

September 24, 2023
News

നൈജീരിയയിൽ വെള്ളപ്പൊക്കത്തിൽ 600 മരണം

October 19, 2022
DiasporaNews

മലയാളി യുവതി ഷാർജയിൽ തൂങ്ങി മരിച്ചു, സ്ത്രീധന പീഢനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് ആരോപിച്ച് കുടുംബം

July 29, 2023
News

ക്ഷേമപെൻഷൻ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

July 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?